Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും വർധന; ഡൽഹിയിൽ കൊവിഡ് കുതിക്കുന്നു; 15 ദിവസത്തിനുളളിലെ ഈ സർവ്വെ റിപ്പോർട്ട് ഞെട്ടിക്കുന്നത്

ഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ 500 ശതമാനം കേസുകൾ വ്യാപിച്ചു എന്ന് സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോക്കൽ സർക്കിൾ എന്ന സ്ഥാപനം ആണ് കൊവിഡിനെ സംബന്ധിക്കുന്ന സർവ്വേ നടത്തിയത്.

ഈ സർവ്വേയിൽ ആണ് ഡൽഹിയിലെ കൊവിഡിനെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഡൽഹി എൻ സി ആറിൽ താമസിക്കുന്ന 19 % പ്രദേശ വാസികൾക്ക് കഴിഞ്ഞ 15 ദിവസത്തിന് ഉള്ളിൽ കൂടുതലായി രോഗം ബാധിച്ചു. ഇക്കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം 500 ശതമാനത്തിലധികം കൊവിഡിന്റെ വർധനവ് ആണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർവ്വെ വ്യക്തമാക്കി.

covid

ഡൽഹിയിലും എൻ സി ആറിലും മറ്റും ജില്ലകളിലും താമസിക്കുന്ന ആളുകളുടെ വിവരങ്ങൾ ആണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11,743 പേരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഉളളതാണ് സർവ്വേ. കഴിഞ്ഞ 15 ദിവസത്തിന് ഉള്ളിൽ കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ച എത്ര പേർ ഉണ്ടെന്ന് സർവേ പഠനം നടത്തി. ഇതിൽ സമ്പർക്കം ഉൾപ്പെടെ 70 ശതമാനം പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഭൂരിഭാഗം ആളുകളും വ്യക്തമാക്കിയത്.

ഇതിൽ 11 ശതമാനം പേർ പറഞ്ഞത് ഒന്ന് മുതൽ രണ്ട് ശതമാനം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ്. എന്നാൽ എട്ട് ശതമാനം ആളുകൾ വ്യക്തമാക്കിയത് മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നാണ്. എന്നാൽ, മറ്റൊരു 11 ശതമാനം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത് എത്ര പേർക്ക് ആണെന്ന് പറയാൻ സാധിക്കില്ല എന്ന് വ്യക്തമാക്കി.

Recommended Video

cmsvideo
    രാജ്യത്ത് കോവിഡ് കൂടുന്നു;ഡല്‍ഹിയില്‍ ടിപിആര്‍ 5 കടന്നു

    ഏപ്രിൽ രണ്ടിനായിരുന്നു ലോക്കൽ സർക്കിൾ സർവേ നടന്നത്. ഡൽഹിയിലെ പൊതു ജനങ്ങളോട് ആയിരുന്നു സർവ്വേ വിവരങ്ങൾ ചോദിച്ചറിഞ്ഞത്. 15 ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് ഒരാളിലൂടെ മൂന്ന് ശതമാനം പേർക്ക് രോഗം സ്ഥിരീകരിച്ചതായി സർവേ കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആയി ഡൽഹിയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വർധനവ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് സർവേ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. സർവ്വേയിൽ പ്രതികരിച്ചവരും 67 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളും ആണ്.

    അതേസമയം, ശനിയാഴ്ച ഡൽഹിയിൽ 461 പുതിയ കൊവിഡ് കേസുകൾ ആയിരുന്നു രേഖപ്പെടുത്തിയത്. രണ്ട് മരണങ്ങൾ ആയിരുന്നു ശനിയാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. നഗര ആരോഗ്യ വകുപ്പ് ആയിരുന്നു ഇക്കാര്യങ്ങൾ പുറത്ത് വിട്ടത്. അതേസമയം, തുടർച്ചയായി മുന്നൂറിലധികം കേസുകളാണ് ഡൽഹിയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഡൽഹിയിൽ മുന്നൂറിലധികം കൊവിഡിന്റെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

    കണക്കുകൾ പ്രകാരം, 336 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് 40 കേസുകളുടെ വർധനവാണ് ഉണ്ടായത്. അതേസമയം, കോവിഡ് ബാധിച്ച മരണങ്ങൾ ഒന്നും ഡൽഹിയിൽ വെളളിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനം ആണ്. എന്നാൽ ജനുവരി 14 - ന് ഡൽഹിയിൽ 30.6 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇത് വൈറസിന്റെ മൂന്നാം തരംഗത്തിനിടയിൽ ഉണ്ടായ ഏറ്റവും ഉയർന്ന നിരക്കായിരുന്നു.

    അതേസമയം, ഡൽഹിയിലെ ആകെ പോസിറ്റീവ് കേസുകളുടെ 18.68 ലക്ഷം ആണ്. 26,158 പേരാണ് കൊവിഡ് ബാധിച്ച് ഡൽഹിയിൽ ഇതുവരെ മരിച്ചത്. ഡൽഹിയിലെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി മുൻകരുതൽ ഡോസുകൾ വിതരണത്തിന് തയ്യാറെടുക്കുകയാണ്. ഇതിന് പിന്നാലെ ആണ് രാജ്യ തലസ്ഥാനത്ത് കേസുകളിൽ വർധനവ് ഉണ്ടാകുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+