കൊവിഡ് കുതിക്കുന്നു;മുതിർന്ന ജനസംഖ്യയുടെ 90 ശതമാനവും വാക്സിനെടുത്തെന്ന് കേന്ദ്രസർക്കാർ
ദില്ലി; ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും കൊവിഡ് വാക്സിൻ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ .അസാധാരണ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് ട്വീറ്ററിൽ മന്ത്രി കുറിച്ചു. കൊവിഡെതിരെ ഒറ്റക്കെട്ടായ പോരാട്ടം നമ്മൾ കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 197.98 കോടി (1,97,98,21,197) കടന്നു. 2,58,55,578 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുകയാണ്. പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു. നാലു് മാസത്തിന് ശേഷമാണ് ഒരുലക്ഷം കടക്കുന്നത്. മരണസംഖ്യയിൽ 50 ശതമാനം വർദ്ധനവാണുള്ളത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,13,864 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.26 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,958 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,28,79,477 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.53%. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,135 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 3,32,978 പരിശോധനകൾ നടത്തി. 86.39 കോടിയിൽ അധികം (86,39,99,907) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 3.74 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 11.18 കോടിയിൽ അധികം (11,18,91,910) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
'ലാലേട്ടാ ഇപ്പോ ശരിയാക്കി തരാം';ആര്യ ഈസ് എക്സ്പ്രഷൻ ക്വീൻ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications