ഇന്ത്യയില്‍ ആശങ്കയുയര്‍ത്തി കൊറോണ നിരക്ക്; ഒറ്റ ദിവസത്തില്‍ 5611 കേസുകള്‍; ഭീതി
ദില്ലി: ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5611 പേര്‍ക്കാണ് കൊറാണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റവും ദിവസത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രാജ്യത്ത് കൊറോണ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
24 മണിക്കൂറിനിടെ 140 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 3303 ആണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 1,06,750 ആയിരിക്കുകയാണ്. നിലവില്‍ 61149 പേരാണ് ചികിത്സയിലുള്ളത്. 42298 പേര്‍ രോഗവിമുക്തരായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 2000 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 37136 ആയി. മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാട്ടിലും ഗുജറാത്തിലുമാണ് താരതമ്യേന കൂടുതല്‍ രോഗികളുള്ളത്. തമിഴ് നാട്ടില്‍ 12448 പേര്‍ക്കും ഗുജറാത്തില്‍ 12140 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ കൊറോണ ബാധിതരില്‍ മൂന്നില്‍ ഒന്നും മഹാരാഷ്ട്രയിലാണ്.മഹാരാഷ്ട്രയില്‍ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 21335 പേര്‍ക്ക് രോഗം ബാധിച്ചു.
കര്‍ണ്ണാടകയില്‍ പുതുതായി 63 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1458 ആയി.
Recommended Video
ലോകത്തിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കൊറോണ ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി. ലോകത്ത് ഇതുവരേയും 48,93,295 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 15,27,723 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ മരണസംഖ്യ 91,872 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 1500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. റഷ്യയിലും കൊവിഡ് ബാധിതരുടെ നിരക്ക് വര്‍ധിക്കുകയാണ്. ഇവിടെ 2,99,941 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications