കൊവിഡ് കേസിൽ വൻ കുതിപ്പ്; 24 മണിക്കൂറിനിടെ 10,158 പേർക്ക് രോഗം..സജീവ രോഗികൾ 45000ത്തിലേക്ക്
ദില്ലി: ആശങ്കയേറ്റി രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറനിടെ 10,158 കേസുകളാണ് സ്ഥിരീകരിച്ചത്. 44,998 ആണ് സജീവ രോഗികൾ. ഇന്നലെ അപേക്ഷിച്ച് ഒറ്റ ദിവസം കൊണ്ട് 3000ത്തോളം രോഗികളാണ് ഉയർന്നത്. കഴിഞ്ഞ ദിവസം 7,830 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലും ദില്ലിയിലും ബുധനാഴ്ച 1000 ത്തോളം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ ബുധനാഴ്ച 1149 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ പോസിറ്റീവ് നിരക്ക് 23.8 ശതമാനമാണ്. ഇവിടെ ഒരു മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ബുധനാഴ്ച വൈകുന്നേരം 1,115 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം അടുത്ത 10-12 ദിവസത്തിനുള്ളിൽ കൊവിഡ് കേസുകളിൽ വലിയ വർധനവ് ഉണ്ടായേക്കുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ദർ നൽകുന്നത്. കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications