കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സ്ഥിതി രൂക്ഷം, ബരൂയിപൂരില്‍ 24 മണിക്കൂര്‍ കണ്ടെയിമെന്റ് സോണുകള്‍, അതീവ ജാഗ്രത

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. പലയിടത്തും അതിജാഗ്രതാ നിര്‍ദേശമുണ്ട്. കൊല്‍ക്കത്തയില്‍ അടക്കം സാഹചര്യം ഗുരുതരമാണ്. സോനാര്‍പൂര്‍-രാജ്പൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ മാര്‍ക്കറ്റുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒപ്പം ബരൂയിപൂര്‍ മുനിസിപ്പാലിറ്റി, ജോയ്‌നഗര്‍ രണ്ടാം ബ്ലോക്ക് എന്നിവയിലെ മാര്‍ക്കറ്റുകളും അടച്ചിടും. നാളെ മുതലാണ് ഇത് ആരംഭിക്കുക. ജനക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങളെല്ലാം തടയുകയാണ് ലക്ഷ്യം. ഈ മേഖലയിലെല്ലാം മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബംന്ധമാക്കിയിട്ടുണ്ട്. ജനക്കൂട്ടം വാക്‌സിനേഷന്‍ സെന്ററുകളില്‍ അടക്കം തടിച്ചുകൂടുന്നത് ബംഗാള്‍ സര്‍ക്കാരിന് വലിയ ആശങ്കയാണ്.

ആന്റണിക്കെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയിലേക്ക്, മരയ്ക്കാറിന് വാങ്ങിയ അഡ്വാന്‍സിന് പലിശ വേണംആന്റണിക്കെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയിലേക്ക്, മരയ്ക്കാറിന് വാങ്ങിയ അഡ്വാന്‍സിന് പലിശ വേണം

1

നരേന്ദ്രപൂര്‍, സോനാര്‍പൂര്‍, ബരൂയിപൂര്‍, ബകുല്‍തല പോലീസ് സ്‌റ്റേഷനുകള്‍ അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടും. ഇവിടെയെല്ലാം കൊവിഡ് കേസുകള്‍ പരിധി വിട്ട് കുതിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കണ്ടെയിന്‍മെന്റ് സോണായി തിരിച്ച് കടുത്ത നിയന്ത്രണങ്ങളാണ് ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. വീണ്ടുമൊരു തരംഗമുണ്ടായാല്‍ അത് ബംഗാളിന് വലിയ തിരിച്ചടിയാവും. അതുകൊണ്ട് വേഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ഒരു തരംഗത്തിലേക്ക് കൊവിഡ് കേസുകള്‍ പോവാതിരിക്കാനാണ് ശ്രമം. മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍, റേഷന്‍, ഇലക്ട്രിക് സാധനങ്ങള്‍ എന്നിവയുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.

അവശ്യത്തിന് മാത്രമുള്ള കടകള്‍ തുറന്നാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഒരിടത്തും തിരക്കുണ്ടാവില്ലെന്ന് ഉറപ്പാണ് അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്. കനത്ത തിരക്കുണ്ടായാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയ്ക്ക് ശേഷം നിയന്ത്രണങ്ങളുടെ കാര്യത്തില്‍ പരിശോധന നടത്തും. അതിന് ശേഷം നിയന്ത്രണം തുടരണോ എന്ന് തീരുമാനിക്കും. നിലവില്‍ ബംഗാളിലാകെ 129 കണ്ടെയിന്‍മെന്റ് സോണുകളാണ് ഉള്ളത്. നോര്‍ത്ത് 24 പര്‍ഗാനാസ് സ്ട്രീറ്റിലാണ് ഏറ്റവുമധികം കണ്ടെയിന്‍മെന്റ് സോണുകളുള്ളത്. 43 കണ്ടെയിന്‍മെന്റ് സോണുകളാണ് ഇവിടെയുള്ളത്. ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്ക് ശേഷമാണ് ബംഗാളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയത്.

കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും റിവ്യൂ എടുക്കണമെന്ന് ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് സുരക്ഷ ആഘോഷ കാലയളവിലും പാലിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ 30 ദിവസത്തിനിടെ 20936 കേസുകളാണ് പുതിയതായി ബംഗാളില്‍ ഉണ്ടായിരിക്കുന്നത്. 343 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്തെ കേസുകളില്‍ 3.4 ശതമാനം പുതിയ കേസുകളും 4.7 ശതമാനം മരണങ്ങളും ബംഗാളില്‍ നിന്നാണ്. ടിപിആര്‍ നിരക്കില്‍ കൊല്‍ക്കത വന്‍ കുതിപ്പാണ് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച 27 ശതമാനത്തിന്റെ വര്‍ധനവാണ് കൊല്‍ക്കത്തയില്‍ ഉണ്ടായിരിക്കുന്നത്. 5.6 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിനവും 800 കേസുകളില്‍ അധികമാണ് ബംഗാളില്‍ രേഖപ്പെടുത്തിയത്. 15 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു.

200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന200 തിയേറ്ററുകള്‍ തന്നില്ല, മരയ്ക്കാര്‍ ഒടിടി റിലീസിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന

English summary
covid cases increasing in bengal after durga puja, 129 containment zones in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X