Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗികളുടെ എണ്ണം കുതിച്ചുയരുന്നു: ദില്ലിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

ദില്ലി: ദില്ലിയില്‍ കോവിഡ് കേസുകളുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്‍റെ തീരുമാനം. മെയ് 3 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇക്കാര്യത്തിലുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തിറങ്ങു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഏപ്രിൽ 19 നായിരുന്നു നേരത്ത ദില്ലിയില്‍ ആറ് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. നിലവിലെ ലോക്ക് ഡൗണ്‍ ഏപ്രിൽ 26 തിങ്കളാഴ്ച രാവിലെ 5 മണി വരെ തുടരും.

മരുന്നുകൾ, കിടക്കകൾ, ഐസിയു, ഓക്സിജൻ എന്നിവയുടെ കടുത്ത ക്ഷാമമുള്ളതിനാൽ വർദ്ധിച്ചുവരുന്ന രോഗികളുടെ എണ്ണത്തിൽ ആരോഗ്യസംവിധാനം തകരാതിരിക്കാൻ ലോക്ക്ഡൗൺ ആവശ്യമാണെന്നായിരുന്നു ദില്ലിയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലയിലെ പല അശുപത്രികളും വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

arvind-kejriwal

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍

Recommended Video

cmsvideo
    രോഗികൾ കുത്തനെ കൂടുന്നു: ദില്ലിയിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും

    കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ദില്ലിയില്‍ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ മരണ നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ മാത്രം 24000 ത്തിലധികം പേര്‍ പുതുതായ രോഗബാധിതരാവുകയും ചെയ്തു. ദില്ലിയിലെ ദില്ലിയിലെ ആശുപത്രികൾ പലതും ഇപ്പോഴും ഓക്സിജൻ ലഭ്യത ഇല്ലാതെ ശ്വാസം മുട്ടുന്ന കാഴ്ചയാണ് ഇന്നും കാണാനാവുത്. കിടക്കകള്‍ ഇല്ലാത്തതിനാല്‍ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കാതെ മടക്കി അയക്കുകയാണ്.

    മഞ്ഞയിൽ സുന്ദരിയായി അതിഥി ബുദ്ധതോക്കി; ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+