കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കേസുകൾ കുതിക്കുന്നു ! 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ 23ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിയുടെ തീരുമാനം. ഏഴ് സംസ്ഥാനങ്ങളില്‍ ദില്ലി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഉള്‍പ്പെടും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണിവ.

modi

കഴിഞ്ഞ ദിവസം രാജ്യത്ത് 93,337 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു. എന്നാല്‍ ഇതേ സമയത്ത് 95,880 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുമുണ്ട്. ഇത് ആശ്വാസം പകരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്ക് പ്രകാരം രാജ്യത്തെ രോഗമുക്തി നേടുന്നവരുടെ നിരക്ക് 79.28 ശതമാനമാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മുമ്പില്‍ അമേരിക്കയാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1247 പേര്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ ആകെ എണ്ണം 85,619 ആയി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

English summary
Covid Cases Rise in India, The Prime Minister will hold meet with the Chief Ministers of seven states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X