Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിൽ കൊവിഡ് ഉയരുന്നു; മാസ്ക് നിർബന്ധമാക്കി യുപി സർക്കാർ

ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ മാസ്ക് നിർബന്ധമാക്കി യുപി സർക്കാർ. ലഖ്നൗ ദില്ലിയോട് ചേർന്നുള്ള ആറ് ജില്ലകൾ എന്നിവിടങ്ങളിലാണ് പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത്.

ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, ഹാപൂർ, മീററ്റ്, ബുലന്ദ്ഷഹർ, ബാഗ്പത്, തലസ്ഥാനമായ ലഖ്‌നൗ എന്നിവിടങ്ങളിലാണ് പുതിയ ഉത്തരവ് ബാധകമാകുക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഗൗതം ബുദ്ധ് നഗറിൽ 65, ഗാസിയാബാദിൽ 20, ലഖ്‌നൗവിൽ 10 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈ മാസം ആദ്യം കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. പൊതു സ്ഥലങ്ങളിൽ മാസ്കുകൾക്ക് ഉൾപ്പെടെയാണ് ഇളവ് നൽകിയിരുന്നത്.

 page-1650051006.jpg -Prop

അതേസമയം ദില്ലിയിൽ 24 മണിക്കൂറിനിടെ 517 കേസുകളാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 4.21 ശതമാനമാണ്. ഒരിടവേളയ്ക്ക് ശേഷമാണ് കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത് രാജ്യതലസ്ഥാനത്ത് കടുത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

അതിനിടെ രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 11,542 ആണ്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1985 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,10,773 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2183 പേര്‍ക്കാണ്.രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 261440 പരിശോധനകള്‍ നടത്തി. ആകെ 83.21 കോടിയിലേറെ (83,21,04,846) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.32 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.83 ശതമാനമാണ്. ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 186.54 കോടി (1,86,54,94,355) പിന്നിട്ടു. 2,27,52,392 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 192.27 കോടിയോടടുത്ത്‌ (1,92,27,23,625) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 20.53 കോടിയിലധികം (20,53,77,891) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+