ഇന്ത്യയിൽ കൊവിഡ് കേസുകളിൽ നേരിയ വർധനവ്; ജാഗ്രത തുടരണം: ഇന്ന് 2593 പേർക്ക് രോഗം
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. പുതുതായി 2593 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ, ഇന്ത്യയിലെ ആകെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 4,30,57,545 ആയി ഉയർന്നു. ഞായറാഴ്ച പുറത്തു വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 15 873 ആണ്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.54 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിന് ഉളളിൽ 44 മരണങ്ങൾ ആണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.
ഇതോടെ കൊവിഡ് ബാധിച്ച ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 5,22,194 ആയി ഉയർന്നു. 1755 രോഗികളാണ് കൊവിഡിൽ നിന്നും മുക്തി നേടിയത്. ഇതോടെ രാജ്യത്തെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,19,479 ആയി.
അതേസമയം, രാജ്യ വ്യാപകമായി വാക്സിനേഷൻ നടത്തി വരികയാണ്. ഇതുവരെ ഇന്ത്യയിൽ നൽകിയിട്ടുള്ള വാക്സിൻ ഡോസുകൾ 187.67 കോടി കവിഞ്ഞു. 2020 ഓഗസ്റ്റ് 7 - ന് 20 ലക്ഷം, ഓഗസ്റ്റ് 23 - ന് 30 ലക്ഷം, സെപ്റ്റംബർ 5 - ന് 40 ലക്ഷം, സെപ്റ്റംബർ 16 - ന് 50 ലക്ഷം എന്നിങ്ങനെ ആണ് ഇന്ത്യയിലെ കോവിഡ് വാക്സിൻ എടുത്തവരുടെ എണ്ണം.
അതേസമയം, സെപ്റ്റംബർ 28 - ന് ഇത് 60 ലക്ഷം, ഒക്ടോബർ 11 - ന് 70 ലക്ഷം എന്നിങ്ങനെ കടന്നിരുന്നു. ഒക്ടോബർ 29 - ന് 80 ലക്ഷവും നവംബർ 20-ന് 90 ലക്ഷവും ഡിസംബർ 19 - ന് ഒരു കോടി കേസുകൾ കടന്നതായാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ വർഷം മെയ് 4 ന് ഇത് രണ്ട് കോടി, ജൂൺ 23 ന് മൂന്ന് കോടി എന്ന വലിയ നാഴികക്കല്ലിലേക്ക് രാജ്യം കടന്നിരുന്നു.
അതേസമയം, ഇന്ന് റിപ്പോർട്ട് ചെയ്ത് മരണങ്ങൾ കേരളം, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളതാണ്. കേരളത്തിൽ നിന്നുള്ള 38 പേരും ഡൽഹിയിൽ നിന്നുള്ള രണ്ട് പേരും ജാർഖണ്ഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ആയിരുന്നു മരണപ്പെട്ടത്.
ഇതോടെ, മഹാരാഷ്ട്രയിൽ നിന്ന് 1,47,832, കേരളത്തിൽ നിന്ന് 68,819, കർണാടകയിൽ നിന്ന് 40,057, തമിഴ്‌നാട്ടിൽ നിന്ന് 38,025, ഡൽഹിയിൽ നിന്ന് 26,166, ഉത്തർപ്രദേശിൽ നിന്ന് 23,503, പശ്ചിമ ബംഗാളിൽ നിന്ന് 21,201 എന്നിങ്ങനെ രാജ്യത്ത് ആകെ 5,22,193 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യമാണ്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഡൽഹിയിൽ വർദ്ധിക്കുകയാണ്. ഇതിന്റെ ഭാഗമായി പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി അധികാരികൾ പുതിയ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മാസ്ക് ധരിക്കാത്തവർ 500 രൂപ ഇനി മുതൽ പിഴ നൽകേണ്ടി വരുമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി യോഗത്തിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications