കേരളത്തില്‍ 5 കോവിഡ് മരണം: രാജ്യത്ത് ഒറ്റ ദിവസം 7830 രോഗികള്‍, ഏഴ് മാസത്തിനിടയിലെ ഉയർന്ന സഖ്യ
ദില്ലി: രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ മാത്രം 7830 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. ഇതോടെ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 40,215 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ രണ്ട് വീതവും, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒന്ന് വീതവും മരണത്തോടെ 16 പുതിയ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ കോവിഡ് മൂലമുള്ള മരണസംഖ്യ 5,31,016 ആയി ഉയർന്നു. കേരളത്തില്‍ മാത്രം കഴിഞ്ഞ ദിവസം കോവിഡ് മൂലമുള്ള അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

മുന്‍പത്തെ മരണങ്ങള്‍ കോവിഡ് കണക്കുകളിലേക്ക് ഉള്‍പ്പെടുത്തിയതാണ് ഇത്. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ (5,676) വലിയ വർധനയുണ്ടായി. രാജ്യത്ത് ഇതുവരെ മൊത്തം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,47,76,002 ആയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 1 ന് രാജ്യത്ത് 7,946 കേവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സഖ്യയാണ് ഇന്നത്തേത്.
XBB1.16 വേരിയന്റിന്റെ 1,774 കേസുകൾ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കണ്ടെത്തി. റിപ്പോർട്ടുകള്‍ പ്രകാരം കൊറോണ വൈറസിന്റെ വകഭേദമായ എക്സ്ബിബി1.16 ആണ് 1,774 പേരിലുള്ളത്. പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 441 ഡോസുകളാണ് നല്‍കിയത്. രോഗമുക്തി നിരക്ക് നിലവിൽ 98.72% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,692 പേർ രോഗമുക്തി നേടി, ഇതോടെ മൊത്തം രോഗമുക്തർ 4,42,04,771 ആയി വർധിപ്പിച്ചു. ഇതുവരെ നടത്തിയ മൊത്തം പരിശോധനകൾ 92.32 കോടിയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,14,242 പരിശോധനകൾ നടത്തി.












Click it and Unblock the Notifications