കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്; കൊവിഡില്‍ നടുങ്ങി രാജ്യം

Google Oneindia Malayalam News

ദില്ലി: തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ട് ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍. ‌കഴിഞ്ഞ 24 മണിക്കൂറിനിടെ 217353 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആദ്യമായി രണ്ട് ലക്ഷം കടന്നത്. ഇതോടെ അമേരിക്കയ്ക്ക് ശേഷം ആദ്യമായി ദിവസം രണ്ട് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരുന്നു.

1185 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 14,291,917 ഉം മരണസംഖ്യ 173,123 ഉം ആയി ഉയർന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ തുടർച്ചയായി 36-ാമത്തെ ദിവസമാണ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 14,71,877 ആയി ഉയർന്നു, ഇത് മൊത്തം അണുബാധയുടെ 10.46 ശതമാനമാണ്. ദേശീയ തലത്തില്‍ കോവിഡ് മുക്തി നിരക്ക് 88.31 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

corona1

8126 പേര്‍ക്കായിരുന്നു കേരളത്തില്‍ കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, ഇടുക്കി 205, വയനാട് 166, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം, വ്യാഴാഴ്ച വൈകുന്നേരം വരെ 117 ദശലക്ഷത്തിലധികം കൊറോണ വൈറസ് വാക്സിൻ ഡോസുകൾ നൽകിയെന്നാണ് ദേശീയ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
India reports record high of over 2 lakh fresh Covid-19 cases

English summary
covid confirmed 217353 people In the last 24 hours in India, 1,185 deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X