കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 8,318 പുതിയ കൊവിഡ് കേസുകൾ; 'ഒമിക്രോൺ': മുൻകരുതലുകൾ ചർച്ച ചെയ്യാൻ യോഗം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 465 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 4,67,933 ൽ എത്തി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,45,63,749 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

1

ഇന്ത്യയിലെ സജീവ കൊവിഡ് കേസുകൾ ഇപ്പോൾ 1,10,133 ആണ്. 539 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രോഗമുക്തി നിരക്ക് 98.33 ശതമാനമാണ്. ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 465 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ, ഇതുവരെ രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 4,67,933 ൽ എത്തി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,45,63,749 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

2

അതിനിടെ, ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

2

യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.

ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യു.കെ, ജപ്പാൻ, സിംഗപ്പൂർ, യു.എ.ഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. നിലവിൽ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

4

അതേസമയം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊവിഡ് റിപ്പോർട്ട് ചെയ്യുകയാണ്. ബെംഗളൂരുവിൽ കഴിഞ്ഞ ദർവാർഡ് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 66 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ 690 വിദ്യാർഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 690 വിദ്യാർഥികളിൽ നടത്തിയ പരിശോധനയിൽ 116 പേർക്ക് രോഗം സ്ഥീരികരിച്ചു. അതിനിടെ, ദർവാഡ് മെഡിക്കൽ കോളേജിൽ മാത്രം 182 വിദ്യാർഥികൾക്കും കഴിഞ്ഞദിവസം കൊവിഡ് പോസിറ്റീവായി.

5

നവംബർ 17ന് ദർവാർഡ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ സാംസ്കാരിക പരിപാടി നടന്നിരുന്നു. വിദ്യാർഥികൾക്കൊപ്പം നിരവധി മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തതായാണ് വിവരം. പരിപാടിയിൽ പങ്കെടുത്തവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ പങ്കെടുത്ത മുഴുവൻ പേരോടും പരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം, കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. അതിനിടെ, വിദ്യാർഥികൾക്കടക്കം രോഗം പകരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ രോഗം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

Recommended Video

cmsvideo
എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam

English summary
Covid confirmed 8,318 more people in the country in the last 24 hours.As a part of warning instructions, Omicron the new variant in South Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X