കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ബെംഗ്ലൂരുവില്‍ രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയും അടച്ചു പൂട്ടി

Google Oneindia Malayalam News

ബെംഗ്ലൂരു; 10 പേര്‍ക്ക് കൊവിഡ് പോസീറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ ബെംഗളൂരുവിലെ മറ്റൊരു ഫ്ലാറ്റ് സമുച്ചയം കൂടി അധികൃതര്‍ അടച്ച് പൂട്ടി. 1,500 താമസക്കാരും ഒമ്പത് ബ്ലോക്കുകളുമുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ 10 പേര്‍ക്ക് കോവിഡ് കേസുകൾ കണ്ടെത്തിയതായിട്ടാമ് സിവിൽ ഏജൻസി ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ് പ്രസാദ് അറിയിച്ചത്. ഫെബ്രുവരി 15 നും 22 നും ഇടയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

ഇതേ തുടര്‍ന്ന് ആറ് ബ്ലോക്കുകള്‍ കണ്ടയെന്‍റ്മെന്‍റ് സോണായി ബിബിഎംപി പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 113 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ മറ്റൊരു അപ്പാർട്ട്മെന്റ് സമുച്ചയത്തെ കണ്ടെയെന്‍റ്മെന്‍റ് സോണായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റെസിഡൻഷ്യൽ സൊസൈറ്റിയിൽ രണ്ട് വിവാഹ വാർഷിക പാർട്ടികൾ സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കോവിഡ് കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

 covid

രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ഡസനോളം കേസുകൾ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഒരു മാസ് ടെസ്റ്റിംഗ് ഡ്രൈവ് നടത്തുകയായിരുന്നു. ആദ്യ കേസിൽ പോസിറ്റീവ് സ്ഥിരീകരിച്ചവില്‍ ഭൂരിഭാഗവും 50 വയസ്സിന് താഴെയുള്ളവരും ലക്ഷണമില്ലാത്തവരുമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണപ്പ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു

Recommended Video

cmsvideo
New mutant strain virus in india

English summary
covid confirmed for 10; The second flat complex in Bangalore was also closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X