Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുലാം നബി ആസാദിന് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ബിഹാറിൽ പ്രചരണത്തിനിറങ്ങാനിരിക്കെ

പാട്ന; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച വിവരം ഗുലാം നബി ആസാദ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും താനുമായി സമ്പര്‍ക്കത്തിലേർപ്പെട്ടവർ കൊവിഡ് മുൻകരുതുകലും പ്രോട്ടോകളുംഅനുസരിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്റിലൂടെ ആവശ്യപ്പെട്ടു.

gulamnabi azad

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 20 താര പ്രചാരകരിൽ ഒരാളായിരുന്നു ഗുലാം നബി ആദാസ്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ എന്നിവരായിരുന്നു പട്ടികയിലെ മറ്റുള്ളവർ.

കൊവിഡിന്റെ പശ്ചാത്തലത്തിൽവലിയ റാലികൾക്ക് സംസ്ഥാനത്ത്അനുമതിയില്ല. അതേസമയം പരാമവധി പ്രമുഖരെ അണിനിരത്ത് കളം നിറയാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പാർട്ടി നേതൃത്വത്തിനെതിരെ വിമത സ്വരം ഉയർത്തിയ ഗുലാം നബി ആസാദ്, സച്ചിൻ പൈലറ്റ് എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് തിരഞ്ഞെടുപ്പിന്റെ താര പ്രചാരകരായി നിയോഗിച്ചതെന്നത് ശ്രദ്ധേയമാണ്. ഈ മാസം 23 നാണ് രാഹുൽ ഗാന്ധി ബിഹാറിൽ പ്രചരണത്തിനായി എത്തുക.രൺദീപ് സുര്‍ജേവാലയാണ്കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്

Recommended Video

cmsvideo
    പാർശ്വഫലങ്ങളില്ലാതെ വാക്സിനിതാ .ലോകത്തെ ഞെട്ടിച്ച് ചൈന

    മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആര്‍ജെഡിയും ഇടതുപാര്‍ട്ടികളുമാണ് സഖ്യത്തിലെ മറ്റ് കക്ഷികൾ. കോണ്‍ഗ്രസിന് 70 സീറ്റുകളാണ് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലയില്‍ 21 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുണ്ട്.ഒക്‌ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+