ഹൈദരാബാദ് മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നിര്‍ദേശവുമായി കേന്ദ്രം
ഹൈദരാബാദ്: ഹൈദരാബാദ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന ഏഷ്യാറ്റിക് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ കഴിയുന്ന എട്ട് സിംഹങ്ങള്‍ക്കാണ് രോഗബാധയുണ്ടായത്. സിംഹങ്ങള്‍ സുഖം പ്രാപിച്ച് വരുന്നതായി വനം വകുപ്പ് അറിയിച്ചു. ഈ മാസം നാലിനാണ് സാമ്പിളുകളുടെ പരിശോധനയിൽ ഇവ രോഗബാധിതരാണെന്ന് തെളിഞ്ഞത്. ജനിതക വ്യതിയാനം മൂലമല്ല അണുബാധയെന്ന് സാമ്പിളുകളുടെ കൂടുതൽ വിശകലനത്തിൽ വ്യക്തമായി.
സിംഹങ്ങൾ സാധാരണ രീതിയിൽ തന്നെ പെരുമാറുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. സ്റ്റാഫുകൾക്കെല്ലാം വേണ്ട പ്രതിരോധ നടപടികൾ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. മുഴുവന്‍ പേരും പരിശോധനയ്ക്ക് വിധേയരായി. ബാഹ്യ സമ്പർക്കം കുറയ്ക്കുന്നതിനായാണ് മൃഗശാല അടച്ചിരിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. സിംഹങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര മൃഗശാല അതോറിറ്റി മുൻകൂട്ടി നടപടികൾ കൈക്കൊള്ളുകയും മൃഗശാലകൾക്ക് മാർഗനിർദേശങ്ങളും ഉപദേശങ്ങളും പുറപ്പെടുവിക്കുകയും ചെയ്തു.
കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ മൃഗശാല അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാർക്ക് ആവശ്യമായ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ട്. ലോകത്ത് ഇതര ഭാഗങ്ങളിൽ കഴിഞ്ഞ വർഷം കോവിഡ് പോസിറ്റീവായ മൃഗങ്ങളുമായുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, മൃഗങ്ങൾക്ക് രോഗം മനുഷ്യരിലേക്ക് പകരാൻ കഴിയുമെന്നതിന് വസ്തുതാപരമായ തെളിവുകളൊന്നുമില്ല.
ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications