കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ്; സ്പീക്കർക്കും 2 എംഎൽഎമാർക്കും രോഗം

Google Oneindia Malayalam News

ഛണ്ഡീഗഢ്: ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നീരീക്ഷണത്തിൽ പോകണമെന്നും ഖട്ടർ ആവശ്യപ്പെട്ടു.

എനിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാ സഹപ്രവർത്തകരും മറ്റുള്ളവരും നിർബന്ധമായി കൊവിഡ് പരിശോനയ്ക്ക് വിധേയരാകണം. എല്ലാവരും ക്വാറന്റീനിൽ പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

manohar-lal-khatta

കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഖട്ടർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. എങ്കിലും സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ഹരിയാന നിയമസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്തയും മറ്റ് രണ്ട് ബിജെപി എം‌എൽ‌എമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പഞ്ചകുല മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗുപ്ത. ഗോയൽ അംബാല മണ്ഡലത്തിലെ പ്രതിനിധിയാണ്. രണ്ട് ദിവസം കഴിഞ്ഞാൽ ഹരിയാനയിൽ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കവേയാണ് ജനപ്രതിനിധികൾക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

'സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല'സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല

മോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്നോ?വിവാരവകാശ പ്രകാരമുള്ള ചോദ്യത്തിന് റെയിൽവേയുടെ മറുപടി ഇങ്ങനെമോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്നോ?വിവാരവകാശ പ്രകാരമുള്ള ചോദ്യത്തിന് റെയിൽവേയുടെ മറുപടി ഇങ്ങനെ

അധ്യക്ഷയായി തുടരാൻ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ രാഹുലിനെ ബോധ്യപ്പെടുത്തൂ; സോണിയയോട് സിദ്ധരാമയ്യഅധ്യക്ഷയായി തുടരാൻ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ രാഹുലിനെ ബോധ്യപ്പെടുത്തൂ; സോണിയയോട് സിദ്ധരാമയ്യ

English summary
Covid confirmed for Haryana Chief Minister Manohar Lal Khattar, speaker and 2 MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X