Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ 3 മാധ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്;ജാഗ്രതയില്ലാതെ ആരോഗ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

ചെന്നൈ: തമിഴ്നാട്ടില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും ഒരു മാധ്യമപ്രവര്‍ത്തകന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച മാധ്യപ്രവര്‍ത്തകരുടെ എണ്ണം മുന്നായി. ആരോഗ്യ സെക്രട്ടറിയോ ആരോഗ്യ മന്ത്രിയോ ദിവസേന വാര്‍ത്താ സമ്മളനം നടത്താറുള്ള ചെന്നൈ ഡിഎംഎസില്‍ അടക്കം എത്തിയ മാധ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവരും, രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുമായി ഇരുന്നൂറോളം മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് പരിശോധന നടത്തി. എന്നാല്‍ രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അതേ സ്ഥലത്ത് ആരോഗ്യ മന്ത്രി വിജയഭാസ്‌കര്‍ ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

coronavirus

കോവിഡ് പരിശോധനക്ക് വിധേയരായ മാധ്യമപ്രവര്‍ത്തകരോ അവരുടെ സ്ഥാപനത്തിലുള്ളവരോ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തില്ല. വൈറസിന്‍റെ വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ ജാഗ്രതക്കുറവ് പുലര്‍ത്തുന്നുവെന്ന ആക്ഷേപം തമിഴ്നാട്ടില്‍ ശക്തമാണ്. ചെന്നൈ എന്ന മഹാനഗരത്തിലെ മാത്രം രോഗികളുടെ എണ്ണം 303 ആണ്.

അതേസമയം, ഇന്ന് 43 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1520 ആയി. ഇന്ന് ഒരാള്‍ക്കാണ് കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. 17 ആണ് സംസ്ഥാനത്തെ ആകെ മരണസംഖ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+