കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വിമാനസര്‍വ്വീസ്; രണ്ട് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ക്രൂ അംഗങ്ങള്‍ ക്വാറന്‍റൈനില്‍

Google Oneindia Malayalam News

ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച ആഭ്യന്തരവിമാന സര്‍വ്വീസ് പുനഃരാംഭിച്ച ആദ്യ ദിനങ്ങളില്‍ തന്നെ വിമാനത്തില്‍ കയറിയ യാത്രക്കാര്‍ക്ക് കോവിഡ‍് സ്ഥിരീകരിച്ചു. ചെന്നൈ-കോയമ്പത്തൂര്‍ സര്‍വ്വീസ് നടത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് കോവിഡ് ബാധിതനായ ആദ്യ രോഗി യാത്ര ചെയ്തത്. ഇതോടെ വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും കോവിഡ് പരിശോധനക്ക് വിധേയരാക്കി. 93 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. രോഗബാധിതന്‍ ഉള്‍പ്പടേയുള്ള യാത്രക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരുന്നതിനാല്‍ വ്യാപനം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചത്.

ഫെയ്സ് മാസ്ക, ഷീല്‍ഡ്, കയ്യുറകള്‍ എന്നിവയുള്‍പ്പടെ ധരിച്ചാണ് യാത്രക്കാര്‍ വിമാനത്തില്‍ സഞ്ചരിച്ചിരുന്നത്. കോവിഡ് ബാധിതനായ ആളുടെ സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അതു കൊണ്ടാണ് വ്യാപനം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചത്. എന്നാലും വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ 14 ദിവസത്തേക്ക് ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെയ് 25-ന് വൈകുന്നേരം 6ഇ 381 വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വന്ന യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.

coronavirus

രാജ്യത്തെ ആഭ്യന്തര വിമാനസര്‍വ്വീസ് തിങ്കളാഴ്ച പുനഃരാംരഭിച്ചതിന് ശേഷം യാത്രക്കാരന് രോഗം സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണ് ഇത്. യാത്രക്കാരന് കോവിഡ് സംബന്ധിച്ചുള്ള വിവരം ലഭിച്ചത് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണെന്നും ഇന്‍ഡിഗോ അറിയിച്ചു. എയർ ഇന്ത്യയുടെ ദില്ലി-ലുധിയാന വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരനാണ് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്ത രോഗി. ഇതേതുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാവരേയും ഹോം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയത്.

അര്‍ണബിന് ഉദ്ധവ് സര്‍ക്കാരിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്, പഴയ കേസ് കുത്തിപ്പൊക്കുന്നു; പുനരന്വേഷണം ഉടൻഅര്‍ണബിന് ഉദ്ധവ് സര്‍ക്കാരിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്, പഴയ കേസ് കുത്തിപ്പൊക്കുന്നു; പുനരന്വേഷണം ഉടൻ

Recommended Video

cmsvideo
No More Free quarantine for Expats says Kerala CM Pinarayi Vijayan | Oneindia Malayalam

അതേസമയം, രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നും. 24 മണിക്കൂറിനിടെ 6387 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,767 ആയി. ഒരു ദിവസത്തിനിടെ 170 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4337 ആയി. ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.

ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടുചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു

English summary
Domestic Airline service; covid confirmed to two passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X