കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ്, ബീഹാറില്‍ ജൂലൈ 31വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; കര്‍ശന നിയന്ത്രണം

Google Oneindia Malayalam News

പാറ്റ്‌ന: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബീഹാറില്‍ ജൂലൈ 16 മുതല്‍ ജൂലൈ 31 വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബീഹാറിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 15 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. ഇതിനിടെ സംസ്ഥാനത്ത് 75ഓളം ബിജെപി നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്...

ബിജെപിയുടെ വാതിലുകൾ സച്ചിൻ പൈലറ്റിനായി തുറന്നുകിടക്കുന്നു: പരസ്യമായി ക്ഷണിച്ച് ബിജെപി നേതാവ്ബിജെപിയുടെ വാതിലുകൾ സച്ചിൻ പൈലറ്റിനായി തുറന്നുകിടക്കുന്നു: പരസ്യമായി ക്ഷണിച്ച് ബിജെപി നേതാവ്

 ഉന്നതതല യോഗം

ഉന്നതതല യോഗം

സംസ്ഥാനത്ത് രോഗം പടരുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്നാണ് രോഗം വ്യാപനം ഉയരാന്‍ കാരണമായെന്ന വിലയിരുത്തലും സംസ്ഥാനത്തിനുണ്ട്. സംസ്ഥാനത്ത് ഇതുവരെ 17959 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആകെ കേസുകള്‍

ആകെ കേസുകള്‍

സംസ്ഥാന ആരോഗ്യവകുപ്പ് ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 17959 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5482 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1317 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മാത്രം 819 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ ആരെ രോഗമുക്തി നേടിയവരുടെ എണ്ണം 12317 ആയി.

Recommended Video

cmsvideo
India's GDP to contract 7.5% if Covid vaccine is delayed | Oneindia Malayalam
മരണം

മരണം

സംസ്ഥാനത്ത് ഇതുവരെ 160 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇവരില്‍ 17 പേര്‍ ഇന്നലെ മാത്രം മരിച്ചതാണ്. സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ആശ്വാസം പകരന്നുണ്ട്. എന്നാലും രോഗവ്യാപനം ഇനിയും തടഞ്ഞില്ലെങ്കില്‍ സംസഥാനത്തെ സ്ഥിതി ഗുരുതരമാകും. അതുകൊണ്ടാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

അതേസമയം, ബീഹാറില്‍ 75ഓളം ബിജെപി നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ എല്ലാവരും ഒത്തുകൂടിയിരുന്നു. ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. പാറ്റ്‌നയിലെ ബിജെപി ആസ്ഥാനത്തെ ജീവന്കാരും നേതാക്കളും അടക്കം 100ഓളം പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവരില്‍ 75 പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാന നേതാക്കളും

സംസ്ഥാന നേതാക്കളും

ബിജെപിയുടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കടക്കമാണ് രോഗം സ്ഥിരീകരിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍, രാധാമോഹന്‍ ശര്‍മ്മ എന്നിവരും രോഗം സ്ഥിരീകരിച്ച നേതാക്കളില്‍ ഉള്‍പ്പെടുന്നു. നേരത്തെ ബിജെപി മന്ത്രി ശൈലേഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ബിജെപി ബന്ദില്‍ വ്യാപക അക്രമം; ബസ്സുകള്‍ തകര്‍ത്തു, ഗതാഗതം തടഞ്ഞു, ബംഗാള്‍ കത്തുന്നുബിജെപി ബന്ദില്‍ വ്യാപക അക്രമം; ബസ്സുകള്‍ തകര്‍ത്തു, ഗതാഗതം തടഞ്ഞു, ബംഗാള്‍ കത്തുന്നു

ഇഷ്ടം വില കുറഞ്ഞ ടീഷർട്ടുകർ, മാസം സമ്പാദിക്കുന്നത് 1 കോടി;വികാസ് ദുബെയുടെ അമ്പരപ്പിക്കുന്ന ജീവിതരീതിഇഷ്ടം വില കുറഞ്ഞ ടീഷർട്ടുകർ, മാസം സമ്പാദിക്കുന്നത് 1 കോടി;വികാസ് ദുബെയുടെ അമ്പരപ്പിക്കുന്ന ജീവിതരീതി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു, ജലന്ധര്‍ ആശുപത്രിയില്‍ ചികിത്സയില്‍ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു, ജലന്ധര്‍ ആശുപത്രിയില്‍ ചികിത്സയില്‍

English summary
Covid Confirmed to 75 BJP leaders in Bihar, Govt Declared Complete lockdown until July 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X