കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല, ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഹോം ക്വാറന്റീന്‍ കഴിയുന്ന അദ്ദേഹത്തിന് യാതൊരുവിധ രോഗലക്ഷങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. 74 കാരനായ അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് മേയ് 14നാണ് ആശുപത്രിയില്‍ എത്തിയത്.

kiran

ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് അധികൃതര്‍ പറഞ്ഞത്. അങ്ങനെ നടത്തിയ പരിശോധനയിലാണ് തനിക്ക് കൊവിഡ് പോസിറ്റീവായതെന്ന് താരം പിടിഐയോട് പറഞ്ഞു. തനിക്ക് മറ്റ് രോഗലക്ഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല. പനിയും ചുമയും ശ്വാസതടസവും ഒന്നും തന്നെയില്ല. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്- കിരണ്‍ കുമാര്‍ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വീടിന്റെ മൂന്നാം നിലയിലേക്ക് മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സ്രവപരിശോധന മേയ് 26, 27 ഉള്ളില്‍ നടത്തുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നടനായ ജീവന്റെ മകനാണ് കിരണ്‍ കുമാര്‍. മുഛ്‌സേ ദോസ്തി കരേഗെ, ജൂലി, ധട്കന്‍, എന്നിവയാണ് കിരണ്‍ കുമാര്‍ അഭിനയിച്ച ഹിറ്റ് ചിത്രങ്ങള്‍. മിലി, ഗൃഹ്‌സ്തി , സിന്ദഗി. തുടങ്ങിയ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ നേരത്തെ ഗായിക കനിക കപൂര്‍, നിര്‍മ്മാതാവ് കരീം മൊറാനി, നടന്‍ പുരബ് കൊഹ്ലി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരിം മൊറാനിയുടെ രണ്ട് പെണ്‍മക്കള്‍ക്കും കൊറോണ ബാധിച്ചിരുന്നു.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 6767 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത്് ആദ്യമായിട്ടാണ് ഇത്രയും പേര്‍ക്ക് ഒറ്റ ദിവസം കൊണ്ട് കൊറോണ സ്ഥിരീകരിക്കുന്നത്. 147 മരണവും ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,31,868 ആയിരിക്കുകയാണ്. 73,560 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 54440 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 147 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണ 3867 ആയി.

English summary
Covid confirmed to Bollywood actor Kiran Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X