കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടിരുന്നു

Google Oneindia Malayalam News

ചണ്ഡീഗഢ്: പഞ്ചാബ് ആരോഗ്യമന്ത്രി ബാല്‍ബിര്‍ സിംഗ് സിദ്ദുവിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇദ്ദേഹം കാര്‍ഷിക ബില്ലിനെതിരെ ഒക്്‌ടോബര്‍ അഞ്ചിന് പഞ്ചാബില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടതായുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യമന്ത്രി ഇപ്പോള്‍ ഹോ ഐസോലേഷനിലാണെന്നും ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ചെറിയ തൊണ്ടവേദനയും പനിയെയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

punjab

ആരോഗ്യമന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് മൊഹാലി സിവില്‍ സര്‍ജന്‍ മന്‍ജിത് സിംഗ് പറഞ്ഞു. അദ്ദേഹവുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ തിങ്കളാഴ്ച സന്‍ഗൂറില്‍ നടന്ന ഖേദി ബല്ലാവോ യാത്രയില്‍ പങ്കെടുത്തിരുന്നു.

ഈ പരിപാടിയില്‍ രാഹുല്‍ ഗാന്ധി, ബ#്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പഞ്ചാബില്‍ മൂന്ന് ദിവസമായി ട്രാക്ടര്‍ റാലി നടത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി അദ്ദേഹം ഇപ്പോള്‍ അയല്‍ സംസ്ഥാനമായ ഹരിയാനയിലാണ് ഉള്ളത്.

Recommended Video

cmsvideo
Rahul Gandhi’s Facebook page sees 40% more engagement than Narendra Modi’s

അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രി കഴിഞ്ഞ ദിവസം പൊതുപരിപാടികളില്‍ ഒന്നും പങ്കെടുത്തിരുന്നില്ല. മന്ത്രിയുമായി സമ്പര്ഡക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നും അദ്ദേഹവുമായി 15 മിനിറ്റില്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.

English summary
Covid confirmed to Punjab Health Minister Balbir Singh Sidhu; He shared the stage with Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X