Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊറട്ടോറിയം രണ്ട് വർഷം വരെ നീട്ടാം : കേന്ദ്രവും റിസർവ് ബാങ്കും സുപ്രീം കോടതിയിൽ

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയം അടുത്ത രണ്ട് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണെന്ന് കേന്ദ്രസർക്കാരും റിസർവും ബാങ്കും സുപ്രീം കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവിലുള്ള തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

റിസർവ് ബാങ്ക് സർക്കുലർ പ്രകാരം മൊറട്ടോറിയം രണ്ട് വർഷത്തേക്ക് കൂടി നീട്ടാമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. അതേ സമയം രണ്ട് ദിവസം കൊണ്ട് ഇത് തീരുമാനിക്കാനിവില്ലെന്നും കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കയിട്ടുണ്ട്. രാജ്യം കടുത്ത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സുപ്രീം കോടതി പരാമർശിച്ചിരുന്നു. കോവിഡ് വ്യാപനം മൂലം സമ്പദ് വ്യവസ്ഥ 23 ശതമാനം മുരടിപ്പ് നേരിട്ടതായി സോളിസിറ്റർ ജനറൽ പറഞ്ഞിരുന്നു.

supreme-court6-158

ലോക്ക്ഡൌൺ കാലത്ത് ബാങ്ക് വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയുമാണ് ബാങ്കുകൾ ഉപയോക്താക്കളിൽ ഇപ്പോൾ ഈടാക്കുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് സർക്കാർ നിലപാട് അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ബാങ്കുകളും റിസർവ് ബാങ്കുകളും ചർച്ച നടത്തി ഒരു തീരുമാനത്തിലെത്തുകയാണ് വേണ്ടത്. മാർച്ചിൽ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. മാർച്ച് ഒന്ന് മുതൽ ആഗസ്റ്റ് രണ്ട വരെ ആദ്യ ഘട്ടവും പിന്നീട് രണ്ടാം ഘട്ടവുമാണ് നടപ്പിലാക്കിയത്.

Recommended Video

cmsvideo
    No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

    കൊറോണ വൈറസ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ദുരിത ബാധിത മേഖകൾ കണ്ടെത്തി പ്രത്യാഘാതങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും തുഷാർ മേത്ത അറിയിച്ചു. ദുരന്തനിവാരണ നിയമം അനുസരിച്ച് പ്രവർത്തിക്കാൻ അധികാരം നൽകുന്നതായും ബെഞ്ചിനെ അറിയിച്ചിട്ടുണ്ട്.

    മൊറട്ടോറിയം കാലത്ത് നീട്ടിവയ്ക്കുന്ന തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച വാദം കേൾക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതേ സമയം ബാങ്കുകൾ പിഴപ്പലിശ ഈടാക്കുന്നതിനെതിരെ ബെഞ്ച് നേരത്തെ തന്നെ അഭിപ്രായം ഉന്നയിച്ചിരുന്നു. പിഴപ്പലിശ ഈടാക്കുന്ന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നുവെന്ന് കോടതിയെന്നും പരാമർശിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+