• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിസിസിഐയിലും കൊവിഡ് പ്രതിസന്ധി; എന്‍സിഎയിലെ 11 പരിശീലകരുടെ കരാര്‍ പുതിക്കില്ല

ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പിരിച്ചു വിടലുമായി ബിസിസിഐയും. പ്രീമിയര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ (എന്‍എസിഎ) 11 കോച്ചുമാരുടെ വാര്‍ഷക കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ രമേശ് പവാർ, എസ്എസ് ദാസ്, ഋഷികേശ് കനിത്കർ , സുബ്രോട്ടോ ബാനർജി, സുജിത്ത് സോംസുന്ദർ എന്നിവരും വരും.

ഒടിടി റിലീസിലെ തട്ടിപ്പുകൾ,നിർമ്മാതാക്കൾ കബളിപ്പിക്കപ്പെടുന്നു; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ

എൻ‌സി‌എയുടെ ക്രിക്കറ്റ് വിഭാഗത്തിന്‍റെ മേധാവിയായി ചുമതലയേറ്റ ശേഷം ടീമിനെ തിരഞ്ഞെടുത്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് തങ്ങളുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ആഴ്ച കോച്ചുകളെ അറിയിച്ചതായാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടവരിൽ ആഭ്യന്തര തലവൻ സീതാൻഷു കൊട്ടകും ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസം അവസാനിക്കുന്ന ഒരു വർഷത്തെ കരാറില്‍ 30 കോച്ചുകളാണ് ഉള്ളത്. 30-55 ലക്ഷം രൂപ വരെയാണ് ഇവര്‍ക്ക് വാര്‍ഷിക ശമ്പളം നൽകുന്നത്. കരാര്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് പരിശീലകരില്‍ ചിലര്‍ വ്യക്തമാക്കുന്നത്. അതേസമയം, ദ്രാവിഡ്, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ബോർഡ് സെക്രട്ടറി ജയ് ഷാ എന്നിവർ ഈ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

'രണ്ട് ദിവസം മുമ്പ് ഞങ്ങൾക്ക് രാഹുലിൽ നിന്ന് (ദ്രാവിഡ്) ഒരു കോൾ ലഭിച്ചു, ഞങ്ങളുടെ കരാർ പുതുക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായി അദ്ദേഹം ഞങ്ങളെ അറിയിച്ചു. എന്താണ് കാരണമെന്നൊന്നും ഞങ്ങളോട് വിശദീകരിച്ചിട്ടില്ല. ഞങ്ങളെ നിലനിർത്താൻ താൻ പരമാവധി ആവശ്യപ്പെട്ടെങ്കിലും കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി, കോവിഡ് -19 ന് ശേഷം ഞങ്ങൾ വെബിനാറുകളിലും ആസൂത്രണ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു. ഇപ്പോൾ പെട്ടെന്ന്, ഞങ്ങളുടെ സേവനങ്ങൾ ഇനി ആവശ്യമില്ലെന്ന് പറയുകയായിരുന്നു'- ഒരു പരിശീലകന്‍ പറഞ്ഞു.

ഏഴ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും ; കേരളമില്ല , ഇതാണ് കാരണം ...

cmsvideo
  Phase 3 Human Clinical Trial Of Oxford Vaccine Begins In Pune | Oneindia Malayalam

  പല സംസ്ഥാന അസോസിയേഷനുകളും തങ്ങളുടെ ടീമുകൾക്കായി ഇതിനകം പരിശീലകരെ നിയോഗിച്ച സമയത്താണ് ഞങ്ങളെ പിരിച്ചു വിട്ടിരിക്കുന്നത്. ഈ കോവിഡ് സമയത്ത് മറ്റ് പുതിയ നിയമനങ്ങൾ ലഭിക്കുന്നത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നാണ് മറ്റൊരു പരിശീലകന്‍ വ്യക്തമാക്കിയത്. മാർച്ചിലെ കോവിഡ് ലോക്ക്ഡൗൺ മുതൽ എൻ‌സി‌എയിലെ ക്രിക്കറ്റ് പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരുന്നു. എന്നിരുന്നാലും, ഈ മാസം ആദ്യം ബി സി സി ഐ കരാറുള്ള കളിക്കാർക്ക് ബെംഗളൂരു ആസ്ഥാനമായുള്ള അക്കാദമിയിൽ പരിശീലനം നൽകാനുള്ള അവസരം നൽകിയിട്ടുണ്ട്.

  കൊഡജെനിക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

  English summary
  covid crisis in BCCI too; The contract of 11 coaches in the NCA will not be renewed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X