Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ 4 ലക്ഷം വരെയായേക്കും..ഒക്ടോബര്‍-ഡിസംബര്‍ നിര്‍ണായകം

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. പ്രതിദിന കൊവിഡ് രോഗികൾ നാല് ലക്ഷം വരെയാകാൻ സാധ്യത ഉണ്ടെന്ന് സർക്കാർ അറിയിച്ചു.. പ്രതിദിനം ഇരുപതിനായിരത്തിനും 30,000ത്തിനും ഇടയിൽ കേസുകളാണ് രാജ്യത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും വെല്ലുവിളി നിലനിൽക്കുന്നുണ്ട്. ജനം ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

1

കൊവിഡ് വെല്ലുവിളി ഇപ്പോഴും തുടരുകയാണ്.രണ്ടാം തരംഗം പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല.ഉത്സവകാലമാണ് വരാനിരിക്കുന്നത്. അതിനാൽ ജനങ്ങൾ കർശനമായ നിയന്ത്രണങ്ങൾ പാലിക്കണം.ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ അതീവജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുക,പരമാവധി ഓൺലൈന് ഷോപ്പിംഗ് നടത്തുക.വീട്ടിലിരുന്ന് തന്നെ ഉത്സവങ്ങൾ ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2

പ്രതിദിനം 4.5 മുതൽ 5 ലക്ഷം വരെ കേസുകൾ ഉണ്ടായേക്കാമെന്ന് ഡോ വികെ പോൾ പറഞ്ഞു. അരുണാചൽ പ്രദേശിലും അസമിലും ഉള്ള ഏതാനും ജില്ലകൾ ഉൾപ്പെടെയുള്ള 28 ജില്ലകളിൽ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലാണ്. ആഴ്ചയിൽ 10 -ൽ കൂടുതൽ പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുന്ന 34 ജില്ലകളുണ്ട് .കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, മിസോറാം, കർണാടക എന്നീ 5 സംസ്ഥാനങ്ങളിലായി പതിനായിരത്തിലധികം സജീവ കൊവിഡ് കേസുകൾ ഉണ്ട്.അദ്ദേഹം പറഞ്ഞു.

3

അതേസമയം രാജ്യത്ത് ബുധാനാഴ്ച നൽകിയ 43,09,525 ഡോസ് വാക്സിനുകൾ ഉൾപ്പെടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 92.63 കോടി (92,63,68,608) പിന്നിട്ടു. 90,14,182 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 93.94 കോടിയിലധികം (93,94,54,695) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
7.64 കോടിയിൽ അധികം (7,64,75,975) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ അറിയിച്ചു.

4

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,602 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,32,00,258 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.95 ശതമാനമാണ്. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിലാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. അതേസമയം ബുധനാഴ്ച 22,431 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,44,198 പേരാണ്.കഴിഞ്ഞ 204 ദിവസങ്ങളിലെ ഏറ്റവും കുറവ് സംഖ്യയാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.72 ശതമാനമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,31,819 പരിശോധനകൾ നടത്തി. ആകെ 57.86 കോടിയിലേറെ (57,86,57,484) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലിജോമോൾ ജോസിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്..ക്രിസ്ത്യൻ ആചാര പ്രകാരം അണിഞ്ഞൊരുങ്ങി താരം

5

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.68 ശതമാനമാണ്. കഴിഞ്ഞ 104 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.57 ശതമാനമാണ്. കഴിഞ്ഞ 38 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും 121 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്. അതേസമയം ലക്ഷദ്വീപ്, ചണ്ഡീഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, സിക്കിം എന്നിവിടങ്ങളിൽ ജനസംഖ്യയുടെ 100ശതമാനം പേർക്കും കൊവിഡ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+