ചികിത്സയിലുള്ളവരുടെ എണ്ണം 12 ലക്ഷം കടന്നു; 24 മണിക്കൂറിൽ 1,68,912 പേർക്കുകൂടി കോവിഡ്
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75,086 പേർ രോഗമുക്തി നേടി
ന്യഡൽഹി: ആശങ്ക വർധിപ്പിച്ച് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ് 24 മണിക്കൂറിൽ 1,68,912 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ ദിവസങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ ആളുകൾക്ക് രോഗബാധ കണ്ടെത്തുന്നത് ചികിത്സയിലുള്ളവരുടെ എണ്ണവും വർധിക്കാൻ കാരണമാകുന്നു. 12 ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75,086 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 12,01,009 ആയി. രാജ്യത്ത് ഇതുവരെ 1,35,27,717 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1,21,56,529 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച 904 മരണങ്ങളുൾപ്പടെ ആകെ മരണസംഖ്യ 1,70,179 ആയി.
മഹാരാഷ്ട്രയിൽ തന്നെയാണ് കോവിഡ് വ്യാപനം രാജ്യത്ത് അതീവ രൂക്ഷമായി തുടരുന്നത്. ഞായറാഴ്ച സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 63,294 പേര്‍ക്കാണ്. മഹാരാഷ്ട്രയില്‍ രോഗം പിടിപെടുന്നവരുടെ കണക്ക് ഓരോ ദിവസവും പേടിപ്പെടുത്തുന്ന നിലയിലേക്ക് ഉയരുകയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. മരണസംഖ്യ 57,987- ലേക്കെത്തി.
ആഗോള തലത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു.മരണസംഖ്യയും കുത്തനെ ഉയരുകയാണ്.29.48 ലക്ഷം പേരാണ് മരിച്ചത്. നിലവിൽ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസിൽ മൂന്ന് കോടി പത്തൊൻപത് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.75 ലക്ഷം പേർ മരിച്ചു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിനാല് ലക്ഷം രോഗബാധിതരുണ്ട്. 3.53 ലക്ഷം പേർ മരിച്ചു. ഫ്രാൻസിൽ കൊവിഡ് ബാധിതരുടെ എണ്ണം അൻപത് ലക്ഷം പിന്നിട്ടു.
Recommended Video
ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ
കേരളത്തിൽ ഇന്നലെ 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,325 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6485 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1133 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications