കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഡ് യൂണിവേഴ്സിറ്റിയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 44 പേർ; വൈറസ് വകഭേദമെന്ന് ആശങ്ക

അലിഗഡ് യൂണിവേഴ്സിറ്റിയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 44 പേർ; വൈറസ് വകഭേദമെന്ന് ആശങ്ക

Google Oneindia Malayalam News

രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ഒന്നായ അലിഗഡിൽ കോവിഡ് ബാധിച്ച് ഇതുവരെ 44 പേർ മരിച്ചു. 19 അധ്യാപകരും 25 മറ്റ് ജീവനക്കാരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇത് വൈറസ് വകഭേദവുമായി ബന്ധപ്പെടുന്ന സംശയം ബലപ്പെടുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് അലിഗഡ് സർവകലാശാല വൈസ് ചാൻസലർ താരീഖ് മൻസൂർ ആവശ്യപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറലിന് ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കത്തെഴുതി.

Aligarh

ദില്ലിയിലെ സി‌എസ്‌ഐ‌ആറിന്റെ (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇവിടെ പരിശോധന നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമിക്കുന്നത്.

സർവകലാശാലയുടെ സെമിത്തേരി ഇപ്പോൾ നിറഞ്ഞു. ഇതൊരു വലിയ ദുരന്തമാണ്. ഡീൻ, ചെയർമാൻ എന്നിവരുൾപ്പെടെ നിരവധി വലിയ ഡോക്ടർമാരും മുതിർന്ന പ്രൊഫസർമാരും മരിച്ചു. ആരോഗ്യമുള്ള ചെറുപ്പക്കാരും മരിച്ചു, "പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡോ. അർഷി ഖാൻ പറഞ്ഞു. ആദ്യത്തെ കോവിഡ് തരംഗം ഉണ്ടായപ്പോൾ പ്രാദേശിക സമൂഹത്തെ സഹായിക്കുന്നതിൽ സർവകലാശാലയ്ക്ക് സാധിച്ചിരുന്നു.

Recommended Video

cmsvideo
Dr. Shimna azeez facebook post against fake news

അതേസമയം ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,29,942 കേസുകൾ മാത്രമാണ്. 3876 പേർ മരിക്കുകയും 3,56,082 പേർ രോഗമുക്തി നേടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

English summary
Covid death cases in Aligarh muslim university calls for genome sequencing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X