Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ലക്ഷം കൊവിഡ് മരണങ്ങൾ; ലോകത്തിൽ ഇന്ത്യ മൂന്നാമത്; ഒന്നാമൻ ആര്?

5 ലക്ഷം കൊവിഡ് മരണങ്ങൾ; ലോകത്തിൽ ഇന്ത്യ മൂന്നാമത്; ഒന്നാമൻ ആര്?

ഡൽഹി: 5 ലക്ഷം കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസിൽ 9.1 ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ബ്രസീലിൽ 6.3 ലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, നാലാം സ്ഥാനത്തുളളത് റഷ്യയാണ്.

ഇവിടെ 3.3 ലക്ഷത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, മെക്സിക്കോയും തൊട്ടു പിന്നിലുണ്ട്. ഇതുവരെ , 3.07 മരണങ്ങൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

2020 ജൂലായ് 1-ന് മരണങ്ങൾ 4 ലക്ഷം കടന്നിരുന്നു. എന്നാൽ, 217 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയുടെ മരണസംഖ്യ 5 ലക്ഷം കടന്നിരുന്നു. അതായത്, മരണനിരക്ക് 1 ലക്ഷം വർധിക്കാൻ എടുത്ത ഏറ്റവും ദൈർഘ്യമേറിയ സമയം വെറും 217 ദിവസം.

1

അതേസമയം, രാജ്യത്ത് ദിനം പ്രതി പ്രതിരോധ കുത്തിവയ്പ്പുകൾ വർദ്ധിച്ചിരുന്നു. അതിനാൽ, ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സഹായിച്ചെന്നും മരണ നിരക്ക് കുറഞ്ഞെന്നും വ്യക്തമാക്കുന്നു. ഡിസംബർ അവസാനം വരെ പ്രതിദിന മരണങ്ങൾ കുറഞ്ഞു കൊണ്ടിരുന്നു. എന്നാൽ, ഒമൈക്രോണിന്റെ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് മരണങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2022 ജനുവരി 3-ന് മരണനിരക്ക് 70 ആയിരുന്നു. എന്നാൽ, ഇത് ഇന്നലെ 600 കവിഞ്ഞിരുന്നു.

2

എന്നിരുന്നാലും, രണ്ടാം തരംഗത്തിൽ 4,000 ത്തിലധികം ആയിരുന്നു മരണനിരക്ക്. ഒന്നാം തരംഗത്തിൽ 1,176-ഉം രേഖപ്പെടുത്തി. ഈ രണ്ട് തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിലെ മരണനിരക്ക് ഇതുവരെ വളരെ കുറവാണ്. അതേസമയം, നിലവിലെ കുതിച്ചു ചാട്ടത്തിൽ പ്രതിദിന മരണനിരക്ക് ഉയർന്നിട്ടില്ല. മൂന്നാമത്തെ തരംഗത്തിൽ ഇതുവരെയുള്ള മരണനിരക്ക് 0.16% ആണ്. രണ്ടാം തരംഗത്തിൽ 1.36% ഉം ഒന്നാം തരംഗത്തിൽ 1.42% ഉം ആയിരുന്നു.

3

അതേസമയം, ഇന്ത്യയിൽ വ്യാഴാഴ്ച 1,49,190 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ജനുവരി ഏഴിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകൾ 1.5 ലക്ഷത്തിന് താഴെ എത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും അണുബാധ കുറയുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രലയം വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ ദിവസം 1,72,931 പേർക്കായിരുന്നു രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതോടെ, ആകെ രോഗികളുടെ എണ്ണം 4.16 കോടിയായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സജീവ കേസുകൾ 15,33,921 ആണ്.രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 12.98 ശതമാനമാണ്.

4

അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനമാണ്.രാജ്യ വ്യാപകമായി നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 167.87 കോടി പേർക്ക് വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,59,107 പേർ രോഗമുക്തി നേടി. ഇതോടെ കോവിഡിൽ നിന്നും രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,97,70,414 ആയി. നിലവിലെ രോഗ മുക്തി നിരക്ക് 95.14% ആണ്.

5

ഇന്ത്യയിൽ ഒമൈക്രോൺ കൂടുതൽ ബാധിച്ചത് യുവാക്കളിലെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിലെ 37 ആശുപത്രികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ പറഞ്ഞു. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ശശാശരി പ്രായം 44 ആയിരുന്നു.

Recommended Video

cmsvideo
    വുഹാനിൽ പുതിയ വൈറസ് നിയോകോവ്, മരണം കൂടുമെന്ന് മുന്നറിയിപ്പ് | Oneindia Malayalam
    6

    അതേസമയം, കേരളത്തിൽ ബുധനാഴ്ച 52,199 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇന്നലെ, 42,677 പേർക്ക് മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തത്. കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന മറ്റ് സംസ്ഥാനമായ മിസോറാമിൽ വ്യാഴാഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 2,145 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+