മുംബൈയില്‍ കൊവിഡ് മരണം 10,000 കടന്നു; ഇന്ത്യയില്‍ പതിനായിരം കടക്കുന്ന ആദ്യത്തെ നഗരം
മുംബൈ: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 10000 കടന്ന ആദ്യത്തെ നഗരമായി മുംബൈ മാറി. മുംബൈ നഗരത്തില്‍ മാത്രം 10000ല്‍ കൂടുതല്‍ പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇവരില്‍ 85 ശതമാനം പേരും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നും മുംബൈ കോര്പ്പറേഷന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ 24 വരെയുള്ള കണക്ക് പ്രകാരം 250061 പേര്‍ക്കാണ് മുംബൈയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുംബൈയില്‍ 50ഓളം പേര് മരിച്ചതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 10016 ആയി. അതേസമയം, ഇതുവരെ മുംബൈയില്‍ നിന്ന് 2,19,152 പേരാണ് രോഗമുക്തി നേടിയത്. നഗരത്തില്‍ 88 ശതമാനാണ് രോഗമുക്തി നിരക്കെന്ന് കോര്പ്പറേഷന് പറയുന്നു. കഴിഞ്ഞ ദിവസം നഗരത്തില്‍ 1257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ 14,37,445 സാമ്പിളുകളാണ്മ മുംബൈയില്‍ പരിശോധിച്ചത്. നഗരത്തില്‍ ഇപ്പോള്‍ 633 കണ്ടെയിന്മെന്റ് സോണുകള്‍ സജീവമായുണ്ട്. ഏകദേശം 8585 കെട്ടിടങ്ങളാണ് രോഗവ്യാപനം തടയുന്നതിനായി അടച്ചിട്ടിരിക്കുന്നത്. 19,554 പേരാണ് ഇപ്പോള്‍ മുംബൈ നഗരത്തില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, രാജ്യത്ത് 50,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 62,077 പേര് രോഗമുക്തി നേടി.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 78,64 ,811 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധയില്‍ 578 മരണപ്പെട്ടു. ആകെ മരണസംഖ്യ 1,18,534 ആയി. ഇതുവരെ രാജ്യത്ത് 70,78,123 പേര് രോഗമുക്തി നേടി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,68,154 പേരാണ്.
സോളാറിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ ബലിയാടായി, വമ്പന്മാർ പുറത്ത്; വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണൻ
മാന്‍ കി ബാത്ത്; ആഘോഷ വേളകളില്‍ കൊവിഡ് മുന്‍കരുതലുകള്‍ മറക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി
ഹത്രാസ് കേസ്: പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍