കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാമാരിയിൽ പകച്ച് ലോകം!! മരണം 59,000 കവിഞ്ഞു! അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം!!

Google Oneindia Malayalam News

വാഷിങ്ടൺ; ലോക ജനതയുടെ ആശങ്ക വർധിപ്പിച്ച് കൊവിഡ് അിവേഗം പടരുന്നു. ഇതുവരെ 11 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 59,140 പേർക്ക് വൈറ ബാധയേറ്റ് ജീവഹാനി സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 82745 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ സ്ഥിതി ദിനംപ്രതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇറ്റലി, സ്പെയിൻ, ബ്രിട്ടൺ എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നു.

ന്യൂയോർക്കിൽ ഇന്നലെ മാത്രം 562 പേരാണ് മരിച്ചത്. ഇതുവരെ ന്യൂയോർക്കിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 ആയി. സപ്തംബർ 11 ലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണത്തിന് തുല്യമായി ന്യൂയോർക്കിലെ മാത്രം മരണം. രാജ്യത്ത് ഇതുവരെ 258214 പേർക്കാണ് രോഗം പിടിപെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും അമേരിക്കയിലാണ്. രണ്ടാം സ്ഥാനത്ത് ഇറ്റലിയാണ്. 119827 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മരണം 14,681 ആയി. ഇന്നലെ മാത്രം മരിച്ചത് 766 പേരാണ്.

corona-

അതേസമയം ഇറ്റലിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായെന്നാണ് റിപ്പോർട്ട്. രോഗം ഏറ്റവും കൂടുതൽ ബാധിച്ച ലൊംബാർഡിയിൽ വളരെ കുറവ് പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സ്പെയിലും മരണ സംഖ്യ ഉയർന്നു. 11,198 പേരാണ് ഇവിടെ മരിച്ചത്. ഇന്നലെ 850 പേരാണ് മരിച്ചത്. 7134 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 39,439 രോഗികൾ ഗുരുതരാവസ്ഥയിലാണ്. ഫ്രാൻസിൽ 64338 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6507 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇന്നലെ മരിച്ചത് 1120 പേരാണ്.

Recommended Video

cmsvideo
ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക | Oneindia Malayalam

ഇറാനിൽ 3294 പേരും ബ്രിട്ടണിൽ 3605 പേരും ജർമ്മനിയിൽ 1275 പേരും രോഗം ബാധിച്ച് മരിച്ചു. ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 684 പേരാണ് മരിച്ചത്. ഇതുവപെ 3611 പേരാണ് മരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ മരണം 3322 ആയി. ഇന്നലെ നാല് പേരാണ് മരിച്ചത്. 31 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

 പ്രഭാതസവാരി ഡ്രോണുകള്‍ ഒപ്പിയെടുത്തു, കൊച്ചിയില്‍ സ്ത്രീകളടക്കം 41 പേര്‍ അറസ്റ്റില്‍ പ്രഭാതസവാരി ഡ്രോണുകള്‍ ഒപ്പിയെടുത്തു, കൊച്ചിയില്‍ സ്ത്രീകളടക്കം 41 പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക് വിറയ്ക്കുന്നു... സഹായത്തിന് സ്വകാര്യ ആശുപത്രികള്‍, മരണം 3000ത്തിലേക്ക്, യുഎസില്‍ ഭയംന്യൂയോര്‍ക്ക് വിറയ്ക്കുന്നു... സഹായത്തിന് സ്വകാര്യ ആശുപത്രികള്‍, മരണം 3000ത്തിലേക്ക്, യുഎസില്‍ ഭയം

സംസ്ഥാനത്ത് കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും; ഫലം രണ്ടര മണിക്കൂറിനുള്ളില്‍ അറിയാംസംസ്ഥാനത്ത് കൊവിഡ് റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും; ഫലം രണ്ടര മണിക്കൂറിനുള്ളില്‍ അറിയാം

English summary
Covid; death toll reaches 59,000 around world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X