മെയ് രണ്ടാം പകുതിയില്‍ കോവിഡ് മരണ നിരക്കില്‍ വന്‍ വര്‍ധന; ജൂൺ ആദ്യ വാരം മുതൽ കുറയുമെന്ന് പ്രതീക്ഷ
ദില്ലി: കോവിഡ് രണ്ടാം വ്യാപനത്തിലെ ഏറ്റവും ഉയര്‍ന്ന രോഗ നിരക്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ചെറുതല്ലാത്താ രീതിയിലുള്ള ഇടിവ് ഉണ്ടാവുന്നതാണ് കാണാന്‍ കഴിയുന്നത്. പുതിയ കേസുകള്‍ക്ക് പുറമെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, അണുബാധയുടെ വ്യാപനം എന്നിവ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്കും ഇതോടൊപ്പം തന്നെ പുറത്ത് വരുന്നുണ്ട്. അത് കോവിഡ് മരണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്.
തുടക്കത്തില്‍ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ചും ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് (സിഎഫ്ആർ) കുറവായിരുന്നെങ്കിലും മെയ് രണ്ടാം പകുതിയോടെ ഈ കണക്കില്‍ വലിയ വ്യത്യാസം ഉണ്ടാവാന്‍ തുടങ്ങി. മെയ് മാസത്തിലെ ആദ്യ 15 ദിവസങ്ങളിൽ ഇന്ത്യയില്‍ 58,431 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. സിഎഫ്ആര്‍ നിരക്ക് 1.06 ശതമാനം. എന്നാല്‍ അടുത്ത 14 ദിവസങ്ങളിൽ (മെയ് 16-29) സിഎഫ്ആര്‍ നിരക്ക് 1.73 ശതമാനമായിരുന്നു. രണ്ടാഴ്ചകൊണ്ട് ജീവന്‍ നഷ്ടമായത് 55,688 പേര്‍ക്കാണെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ 15 ദിവസങ്ങളെ അപേക്ഷിച്ച് മെയ് രണ്ടാം പകുതിയിൽ പുതിയ കേസുകളില്‍ 42 ശതമാനം ഇടിവുണ്ടായപ്പോഴാണ് മരണ നിരക്കിലെ ഈ വര്‍ധന.

2021-ൽ ഏറ്റവും ഉയർന്ന മരണനിരക്ക് (1.31 ശതമാനം) റിപ്പോര്‍ട്ട് ചെയ്തത് മെയ്മാസത്തിലാണ്. ജനുവരിയിൽ സിഎഫ്ആർ 1.15 ശതമാനവും മാർച്ചിലെ കണക്ക് 0.52 ശതമാനവും മാത്രമാണ്. അതേസമയം ഇന്ത്യയുടെ മൊത്തത്തിലുള്ള സിഎഫ്‌ആർ 1.17 ശതമാനമാണ്. മരണനിരക്ക് നോക്കുന്നതിനുള്ള മറ്റൊരു മാർഗം ശരാശരി ദൈനംദിന മരണങ്ങൾ പരിശോധിക്കുക എന്നത് കൂടിയാണ്. ഈ പരാമീറ്ററിലും, കഴിഞ്ഞ വർഷം ആദ്യം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം മാസമാണ് മെയ് എന്ന് കണക്കുകള്‍ വ്യക്തമാകുന്നു.
Recommended Video
മെയ് മാസത്തിൽ ശരാശരി 3,935 മരണങ്ങൾ ഉണ്ടായപ്പോള്‍ ഏപ്രിലിൽ മരണം ശരാശരി 1,631 ആയിരുന്നു. ഫെബ്രുവരിയിൽ ശരാശരി പ്രതിദിന കോവിഡ് -19 മരണങ്ങൾ 99 ആണെന്നതിനോട് താരതമ്യം ചെയ്യുമ്പോഴാണ് കഴിഞ്ഞ രണ്ട് മാസത്തെ അവസ്ഥ എത്രത്തോളം മോശമാണെന്ന് മനസിലാക്കാൻ കഴിയുക. എന്തുകൊണ്ടാണ്, കേസുകൾ കുറയാൻ തുടങ്ങിയപ്പോൾ, മരണസംഖ്യ വളരെ ഉയർന്ന തലത്തിൽ തുടരുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നത്. രോഗബാധിതരാകുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നതും തമ്മിലുള്ള രണ്ടാഴ്ചത്തെ കാലതാമസമാണ് ഇതിന് കാരണമെന്നാണ് ശാസ്ത്രീയമായ വിശദീകരണം. മെയ് 16 മുതൽ ഇന്ത്യയിൽ ദിനംപ്രതി പുതിയ കേസുകൾ കുറയാൻ തുടങ്ങിയിട്ടുണ്ട്. ഇത് പ്രകാരം ജൂൺ ആദ്യ വാരം മുതൽ മരണസംഖ്യ കുറയുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications