കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരൂവിൽ കൊവിഡ് വ്യാപനം രൂക്ഷം: 80% പേരും ഹോം ക്വാറന്റൈനിൽ, തിങ്ങിനിറഞ്ഞ് ശ്മശാനങ്ങൾ

Google Oneindia Malayalam News

ബെംഗളുരു: കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ബെംഗളൂരുവിലെ 80% ത്തോളം രോഗികളും വീടുകളിൽ നിരീക്ഷണത്തിലാണ്. എന്നാൽ അവർക്ക് മുനിസിപ്പൽ അധികൃതരിൽ നിന്ന് ഒരു തരത്തിലുള്ള പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുുത. രോഗം സ്ഥിരീകരിച്ച് ആദ്യ ദിനങ്ങളിൽ ബിബിഎംപിയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരിൽ ആപ്തമിത്രയിൽ നിന്നും തുടർച്ചയായി ഫോൺകോളുകൾ ലഭിച്ചിരുന്നു.

എന്നാൽ അതിന് ശേഷം ആരിൽ നിന്നും ഒരു പ്രതികരണവുമില്ലെന്നാണ് ഹോം ക്വാറന്റൈനിൽ കഴിയുന്ന രോഗികളെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക കണക്ക് അനുസരിച്ച് 63,167 ആക്ടീവ് കേസുകളാണ് ബെംഗളൂരുവിലുള്ളത്. അതേ സമയം കുടുംബത്തിലെ എല്ലാവർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തെ ഏറെ ആശങ്കയോടെയാണ് അധികൃതർ കാണുന്നത്. കുട്ടികളും മുതിർന്നവരും ഒരുപോലെ രോഗബാധിതരാവുകയും ചെയ്തിട്ടുണ്ടെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി ജാവൈദ് അക്തർ ചൂണ്ടിക്കാണിക്കുന്നത്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

corona5-1584337

Recommended Video

cmsvideo
India reports record high of over 2 lakh fresh Covid-19 cases

രോഗികളിൽ പലർക്കും ബിബിഎംപി അധികൃതരിൽ നിന്ന് പലതവണ ഫോൺകോള്‍ ലഭിച്ചുവെങ്കിലും ഇതെല്ലാം അഡ്രസും ഫോൺ നമ്പറും സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു. രോഗത്തെക്കുറിച്ച് ആർക്കും കൃത്യമായ നിർദേശങ്ങളൊന്നും നൽകിയില്ലെന്നുമാണ് ജനങ്ങള്‍ ആരോപിക്കുന്നത്. മരുന്നുകളെക്കുറിച്ചോ രോഗപ്രതിരോധത്തെക്കുറിച്ചോ ഒരിക്കൽപ്പോലും സംസാരിച്ചില്ലെന്നും ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബിബിഎംപി മൂന്നൂറ് ജീവനക്കാരെ ഉപയോഗിച്ച് രോഗികളെ വിളിച്ച് സംസാരിക്കുന്നതിനായി സോണൽ വാർ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് ബിബിഎംപി കമ്മീഷണർ ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ ഒരിക്കലെങ്കിലും വീട്ടിലെത്തി സന്ദർശിക്കണമെന്ന് നിർദേശം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം കൊവിഡ് മരണങ്ങള്‍ വർധിച്ചതോടെ ശ്മശാനങ്ങളിൽ മൃതദേഹങ്ങള്‍ സംസ്കരിക്കാൻ സ്ഥമില്ലാത്ത സാഹചര്യത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. അത്രയേറെ സമ്മർദ്ദത്തോടെയാണ് ബെംഗളൂരുവിലെ പല ശ്മശാനങ്ങളും പ്രവർത്തിക്കുന്നത്. മൃതദേഹങ്ങളുമായി നിരവധി വാഹനങ്ങള്‍ കാത്തുനിന്ന ശേഷമാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്. നിലവിൽ 12 ഇല്ക്ട്രിക് ക്രിമറ്റോറിയങ്ങളാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്. ലക്ഷ്മിപുര ക്രോസ്, സുമ്മനഹള്ളി, കെങ്കേരി, ബൊമ്മനഹള്ളി, പാണറ്റൂർ എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നത്. ഓരോ ശ്മശാനത്തിലും ദിവസേന ഇരുപതോളം മൃതദേഹങ്ങളാണ് സംസ്കരിക്കുന്നത്.

English summary
Covid deaths overwhelm Bengaluru crematoriums as daily cases, toll surge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X