കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പ്രതിരോധം: കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം: സിപിഎം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കോവിഡ് വ്യാപനവും കെടുതികളും മരണങ്ങളും നിയന്ത്രിക്കാനും ആരോഗ്യപരിരക്ഷ സംവിധാനത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ ജനങ്ങളെയും കുറ്റപ്പെടുത്തി ഈ സ്ഥിതിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിനു ഒഴിയാനാകില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

കര്‍ഷക പ്രതിഷേധ കേന്ദ്രത്തില്‍ തീ പടര്‍ന്നു: താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ കത്തി നശിച്ചു, അട്ടിമറി?കര്‍ഷക പ്രതിഷേധ കേന്ദ്രത്തില്‍ തീ പടര്‍ന്നു: താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ കത്തി നശിച്ചു, അട്ടിമറി?

ജനങ്ങള്‍ വന്‍തോതില്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കണം, എല്ലാ അതിഥിതൊഴിലാളികളെയും അവരവരുടെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സൗജന്യമായി പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം. പിഎം കെയേഴ്സിലേയ്ക്ക് സമാഹരിച്ച പണം വിനിയോഗിച്ച് ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. വാക്സിനേഷന്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

 cpm

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

ജനങ്ങള്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട് ദുരിതത്തിലാണ്. അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 7,500 രൂപ വീതം നിക്ഷേപിക്കണം. ആവശ്യമായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം സൗജന്യമായി നല്‍കണം. ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കണം. നഗരപ്രദേശങ്ങളിലും ഉടന്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന എം എല്‍ എയ്ക്ക് കനത്തതിരിച്ചടി; വിജയം റദ്ദാക്കി ഹൈക്കോടതികോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന എം എല്‍ എയ്ക്ക് കനത്തതിരിച്ചടി; വിജയം റദ്ദാക്കി ഹൈക്കോടതി

 അസാധ്യമായത് സാധ്യമാക്കുന്ന ഒരു ഭരണം ഉള്ളപ്പോൾ കോവിഡ് രണ്ടാം തരംഗവും നാം അതിജീവിക്കും: എം വി ജയരാജന്‍ അസാധ്യമായത് സാധ്യമാക്കുന്ന ഒരു ഭരണം ഉള്ളപ്പോൾ കോവിഡ് രണ്ടാം തരംഗവും നാം അതിജീവിക്കും: എം വി ജയരാജന്‍

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തീവ്രവ്യാപനം തടയാന്‍ രണ്ടും കല്‍പ്പിച്ച് കേരളം

English summary
covid Defense in country: Central govt should take immediate action: CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X