ഡെല്‍റ്റ വകഭേദം: കുടിയൊഴിപ്പിക്കലിന് നിരോധനം ഏര്‍പ്പെടുത്തി യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍
വാഷിംഗ്ടണ്‍: കൊവിഡ് ഡെല്‍റ്റ വകഭേദത്തിലുള്ള കേസുകള്‍ വര്‍ദ്ധിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. രാജ്യത്തെ മിക്കയിടങ്ങളിലും യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഒക്ടോബര്‍ 3 വരെ കുടിയൊഴിപ്പിക്കലിന് ഒരു പുതിയ മോറട്ടോറിയം പുറപ്പെടുവിച്ചു. പ്രസിഡന്റ് ജോ ബൈഡന് ഇക്കാര്യത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കുടിയൊഴിപ്പില്‍ മൊറട്ടോറിയം നീട്ടാന്‍ വിസമ്മതിച്ച ബൈഡനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
കൊവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ച് വാടക അടയ്ക്കാനാവാതെ ജനങ്ങളെ തെരുവിലേക്ക് ഇറക്കുന്നതും അതുവഴി കൊവിഡ് വ്യാപനമുണ്ടാകുന്നതും തടയാനാണ് കുടിയൊഴിപ്പിക്കലിന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന് കുടിയൊഴിപ്പിക്കലിന് മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള അധികാരമില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
കൊവിഡ് ഡെല്‍റ്റ വകഭേദം വര്‍ദ്ധിച്ചതോടെ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്‌ക് ഉപയോഗം അമേരിക്ക നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ ലോസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഫ്‌ളോറിഡ എന്നീ മേഖലകളിലാണ് നിയന്ത്രണം കര്‍ശനമാക്കിയിരിക്കുന്നത്. നഴ്‌സറി മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.












Click it and Unblock the Notifications