Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ബാധിച്ചു മരിച്ചെന്ന് കരുതി സംസ്കാരം നടത്താൻ ഒരുങ്ങവെ കണ്ണ് തുറന്ന് വൃദ്ധ;ഞെട്ടി കുടുംബം

മുംബൈ; കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ 'മൃതദേഹം' സംസ്കരിക്കുന്നതിന് തൊട്ട് മുൻപ് കണ്ണു തുറന്നു. മഹാരാഷ്ട്രയിലെ ബർമതിയിലെ മുദലേ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ശകുന്തള ഗൈക്ക്വാദ് എന്ന 76 വയസുകാരിക്കാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

covid 19

കഴിഞ്ഞ ദിവസമാണ് ശകുന്തളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ബാരമതിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ പുറത്ത് കാറിൽ ഏറെ നേരം തുടർന്നു. ഇതിനിടയിലാണ് ശകുന്തള അബോധാവസ്ഥയിലായത്. ഇതോടെ ശകുന്തള മരണപ്പെട്ടുവെന്ന് ബന്ധുക്കൾ ഉറപ്പിക്കുകയായിരുന്നു.

തുടർന്ന് ശകുന്തളയുമായി വീട്ടിലേക്ക് കുടുംബം മടങ്ങി. സംസ്കാര നടപടികൾ പൂർത്തീയാക്കി 'മൃതദേഹം' സംസ്കാരിക്കാനായി കൊണ്ടുപോകുന്നതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ശകുന്തള കണ്ണ് തുറന്നത്, പിന്നാലെ അവർ ഉറക്കെ കരയുകയായിരുന്നു. ഞെട്ടി തരിച്ച കുടുംബം ഉടൻ തന്നെ ശകുന്തളയെ ആശുപത്രിയിൽ എത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+