കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ചു മരിച്ചെന്ന് കരുതി സംസ്കാരം നടത്താൻ ഒരുങ്ങവെ കണ്ണ് തുറന്ന് വൃദ്ധ;ഞെട്ടി കുടുംബം

Google Oneindia Malayalam News

മുംബൈ; കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ വൃദ്ധ 'മൃതദേഹം' സംസ്കരിക്കുന്നതിന് തൊട്ട് മുൻപ് കണ്ണു തുറന്നു. മഹാരാഷ്ട്രയിലെ ബർമതിയിലെ മുദലേ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ശകുന്തള ഗൈക്ക്വാദ് എന്ന 76 വയസുകാരിക്കാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

covid 19

കഴിഞ്ഞ ദിവസമാണ് ശകുന്തളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ബാരമതിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ പുറത്ത് കാറിൽ ഏറെ നേരം തുടർന്നു. ഇതിനിടയിലാണ് ശകുന്തള അബോധാവസ്ഥയിലായത്. ഇതോടെ ശകുന്തള മരണപ്പെട്ടുവെന്ന് ബന്ധുക്കൾ ഉറപ്പിക്കുകയായിരുന്നു.

18 മുതല്‍ 44 വയസ്സ് വരെയുള്ളവരുടെ വാക്സിൻ രജിസ്ട്രേഷന്‍ ആരംഭിച്ചു, മുൻഗണന ഗുരുതര രോഗികൾക്ക്18 മുതല്‍ 44 വയസ്സ് വരെയുള്ളവരുടെ വാക്സിൻ രജിസ്ട്രേഷന്‍ ആരംഭിച്ചു, മുൻഗണന ഗുരുതര രോഗികൾക്ക്

തുടർന്ന് ശകുന്തളയുമായി വീട്ടിലേക്ക് കുടുംബം മടങ്ങി. സംസ്കാര നടപടികൾ പൂർത്തീയാക്കി 'മൃതദേഹം' സംസ്കാരിക്കാനായി കൊണ്ടുപോകുന്നതിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ശകുന്തള കണ്ണ് തുറന്നത്, പിന്നാലെ അവർ ഉറക്കെ കരയുകയായിരുന്നു. ഞെട്ടി തരിച്ച കുടുംബം ഉടൻ തന്നെ ശകുന്തളയെ ആശുപത്രിയിൽ എത്തിച്ചു.

കൊവിഡ് രണ്ടാം തരംഗം: ഉത്തര്‍പ്രദേശിലെ കാഴ്ചകള്‍ ഭയാനകം, മരണനിരക്ക് ഉയര്‍ന്നുതന്നെകൊവിഡ് രണ്ടാം തരംഗം: ഉത്തര്‍പ്രദേശിലെ കാഴ്ചകള്‍ ഭയാനകം, മരണനിരക്ക് ഉയര്‍ന്നുതന്നെ

'അടുത്ത നോമിനേഷനിൽ കിടിലം ഫിറോസ് പുറത്തുപോകും'..എന്തുകൊണ്ട്?കാരണങ്ങൾ നിരത്തി വൈറൽ കുറിപ്പ്'അടുത്ത നോമിനേഷനിൽ കിടിലം ഫിറോസ് പുറത്തുപോകും'..എന്തുകൊണ്ട്?കാരണങ്ങൾ നിരത്തി വൈറൽ കുറിപ്പ്

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ ഓഡിറ്റ് ചെയ്യണം; ഉന്നതതല യോഗത്തിൽ മോദികേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ ഓഡിറ്റ് ചെയ്യണം; ഉന്നതതല യോഗത്തിൽ മോദി

English summary
covid effected old woman opened her eyes just before cremation in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X