Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ഭീതി; ഉയർന്ന് ഇൻഫ്ളുവൻസ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവരുടെ എണ്ണം

ദില്ലി; രാജ്യത്ത് കൂടുതൽ പേർ ഇൻഫ്ളുവൻസ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതായി ഡോക്ടർമാർ.നിലവിൽ ഇന്‌‍ഫ്ളുവൻസ് പ്രതിരോധ കുത്തിവെയ്പ്പ് ഇന്ത്യയിൽ നിർബന്ധമല്ല. എങ്കിലും
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ പേർ കുത്തിവെയ്പ്പ് എടുക്കാൻ സന്നദ്ധത കാണിക്കുന്നതെന്ന് ഡോക്ടർമാര് പറയുന്നു.

‍ഇൻഫ്ളുവൻസ വൈറസുകളും കൊവിഡിന് കാരണമാകുന്ന SARS-COV വൈറസും ശൈത്യകാലത്ത് പടരാൻ സാധ്യത ഏറെയാണ്. കൊവിഡിനെ പ്രതിരോധിക്കാൻ കുത്തിവെയ്പ്പ് പര്യാപ്തമല്ലെങ്കിലും കുത്തിവയ്പ് എടുത്താൽ രോഗം വരാതിരിക്കുകയോ വന്നാൽ തീവ്രത കുറയുകയോ ചെയ്യുമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

vaccination

ഇന്ത്യയിൽ, നവംബർ-ഡിസംബർ മുതൽ ഏപ്രിൽ-മെയ് വരെയാണ് സാധാരണയായി ഇൻഫ്ലുവൻസ രോഗം പടരുന്നത്. ഇൻഫ്ലുവൻസ വാക്സിനുകൾ കൊറോണ വൈറസ് രോഗത്തിനെതിരെ (കോവിഡ് -19) പ്രവർത്തിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറയുന്നു, രണ്ട് വൈറസുകളും കുടുംബത്തിൽ പെട്ടവരാണ്, എങ്കിലും പ്രായോഗികമായി രണ്ട് വൈറസുകളും തമ്മിൽ സമാനതകൾ ഇല്ല.

അതേസമയം കൊവിഡിനെ പ്രതിരോധിക്കാൻ ഇൻഫ്ളുവൻസ് പ്രതിരോധ കുത്തിവെയ്പ്പിന് സാധിക്കുമെന്നതിന് യാതൊരു തെളിവുകളും നിലവിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്ത് രോഗമുക്തരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷത്തോട് (69,48,497) അടുക്കുകയാണ്. ചികിത്സയിലുള്ളവരും രോഗമുക്തരും തമ്മിലുള്ള വ്യത്യാസവും സ്ഥിരമായി വര്‍ധിക്കുകയാണ്. നിലവില്‍ ഇത് 62,52,988 ആണ്. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 10 മടങ്ങ് കൂടുതലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 73,979 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 54,366 പേര്‍ക്കാണ്. ദേശീയ രോഗമുക്തി നിരക്ക് 89.53 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് കുറഞ്ഞ് 1.51% ആയി.4 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളവര്‍ 20,000-ല്‍ താഴെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+