Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണങ്ങള്‍ ശക്തമാക്കി ഡല്‍ഹി: റസ്‌റ്റോറന്റുകളിലും ബാറുകളിലും പ്രവേശനമില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദുരന്ത നിവാരണ അതോറിറ്റി. റസ്‌റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാനുള്ള അനുമതി നിശേധിച്ചിരിക്കുകയാണ് നിലവില്‍. പകരം ടേക്ക് എവേ പ്രോത്സാഹിപ്പിക്കണമെന്നും ഡല്‍ഹി ദുരന്ത നിവരാണ അതോറിറ്റി വ്യക്തമാക്കി. ഇപ്പോള്‍ മുതല്‍ ഡല്‍ഹിയിലെ ബാറുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്നും കച്ചവടക്കാര്‍ ടേക്ക് എവേ കൗണറുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പ് യോഗത്തിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

നേരത്തെ സംസ്ഥാനത്തെ ബാറുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ ഇരുന്ന് കഴിക്കാനുള്ള സൗകര്യം ദുരന്ത നിവാരണ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച എല്‍ജി അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഡിഎംഎ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തിരുന്നു.ഡല്‍ഹിയിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കിയപ്പോള്‍, റെസ്റ്റോറന്റുകളിലെ ഡൈന്‍-ഇന്‍ സൗകര്യം അടയ്ക്കാനും മെട്രോ ട്രെയിനുകളിലും ബസുകളിലും സീറ്റ് കപ്പാസിറ്റി കുറയ്ക്കാനും തീരുമാനിച്ചു.ഡല്‍ഹിയില്‍ തിങ്കളാഴ്ച 19,166 പുതിയ അണുബാധ കേസുകളും 17 കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 25 ശതമാനമാണ്, കഴിഞ്ഞ വര്‍ഷം മെയ് 5 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

in

നിലവില്‍ ഡല്‍ഹിയില്‍ 60,733 സജീവ അണുബാധ കേസുകളുണ്ട്. ഹോം ഐസൊലേഷനില്‍ കഴിയുന്ന 35,714 രോഗികളും ഇതില്‍ ഉള്‍പ്പെടുന്നു.ഡല്‍ഹി പോലീസിന്റെ പ്രസ്താവന പ്രകാരം, സേനയിലെ ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിക്കുകയും ക്വാറന്റൈനില്‍ കഴിയുകയും ചെയ്തു.ഞായറാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് ''അഗാധമായ ഉത്കണ്ഠ'' ആണെന്ന് വിശേഷിപ്പിച്ചു. അതേസമയം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാരിന് ഇതുവരെ പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ 19,166 പുതിയ കോവിഡ് കേസുകളും 14,076 രോഗമുക്തിയും 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സജീവ കേസുകള്‍ 65,806 ആണ്, ആകെ മരണസംഖ്യ 25,177 ആയി. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരികക്കുകയാണ്. ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമുള്‍പ്പെടെ വാരാന്ത്യ ലോക്ക് ഡൗണ്‍ ആരംഭിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+