കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധം; കേരളത്തിന് എതിരായ വിമർശനങ്ങൾ അന്യായമെന്ന് വൈറോളജിസ്റ്റ് ഗംഗ്ദീപ് കാങ്

Google Oneindia Malayalam News

ദില്ലി; പ്രതിദിന കൊവിഡ് കേസുകളിലെ വർധനവിൽ കേരളത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ അനാവശ്യമെന്ന് പ്രമുഖ മൈക്രോ വൈറോളജിസ്റ്റ് ഗംഗ്ദീപ് കംഗ്. മറ്റ് സംസ്ഥാനങ്ങൾ പോലെ തന്നെ വാക്സിൻ വിതരണം പരിമിതമായും സീറോപ്രിവിലെൻസ് കുറഞ്ഞതും സംസ്ഥാനം പൂർണമായും തുറക്കാതിരിക്കാനുള്ള മതിയായ കാരണമായിട്ടുണ്ടാകാമെന്നും അവർ പറഞ്ഞു.ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗംഗ്ദീപിന്റെ പ്രതികരണം.

cv5-1627931661.jpg -

ബക്രീദിന് മുൻപ് തന്നെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നിരുന്നതായും കാങ് ചൂണ്ടിക്കാട്ടി.ബക്രീദിനോടനുബന്ധിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയുള്ള ഇളവുകള്‍ കാണിക്കുന്നത് സംസ്ഥാനത്തെ ദയനീയമായ അവസ്ഥയെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇളവുകളെ തുടര്‍ന്ന് രോഗവ്യാപനം ഉണ്ടായാല്‍ സര്‍ക്കാര്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി വിമർശിച്ചിരുന്നു.

പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്‌

മറ്റ് സംസ്ഥാനങ്ങൾ പോലെ തന്നെ കേരളത്തിലും ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനത്തെ വലയ്ക്കുന്നുമഅട്.നിലവിൽ ജനങ്ങളിൽ നിന്നും അൺലോക്ക് നടപടികൾക്കായി ശക്തമായ സമ്മർദ്ദം ഉയരുന്നുണ്ടെങ്കിലും ഇപ്പോൾ അതിന് സമയമായിട്ടില്ലെന്നും അവർ വ്യക്തമാക്കി. പഴയതുപോലെ ഇത്തവണ ഓണം ആഘോഷിക്കാനുള്ള സാഹചര്യം കേരളത്തിൽ ഇല്ല. വൈറസിനെതിരെ കേരളത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാങ് പറഞ്ഞു.

സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കണ്ടെത്തിയത് കേരളമാണ്. അതിന് കാരണം ജനങ്ങൾ കൂടുതൽ സുരക്ഷിതരായിരുന്നുവെന്നാണെന്നും അവർ പറഞ്ഞു ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിൽ ഐസിഎംആർ നടത്തിയ സർവ്വേയിലാണ് ആന്റിബോഡി സാന്നിധ്യം കേരളത്തിൽ കുറവാണെന്ന് കണ്ടെത്തിയത്. കേരളത്തില്‍ 44.4% പേരിൽ മാത്രമാണ് കൊവിഡ് ആന്റിബോഡി കണ്ടെത്തിയത്. രോഗംവന്ന് ഭേദമായവരിലും വാക്സീന്‍ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആന്‍റിബോഡികള്‌ രൂപപ്പെടും. എത്രപേർ രോഗപ്രതിരോധശേഷി നേടിയെന്ന് ഇതിലൂടെ കണ്ടെത്താൻ സാധിക്കും.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലായിരുന്നു. പ്രതിദന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 11 നും 13 നും ഇടയിൽ തുടരുകയാണ്.അതിനിടയിൽ

സാഹചര്യങ്ങൾ മാറിയില്ലേങ്കിൽ മൂന്നാം തരംഗം കഠിനമാകുമെന്ന് കാങ് മുന്നറിയിപ്പ് നൽകി. അടുത്ത തരംഗത്തിൽ വൈറസിന് കൂടുതൽ വകഭേദം സംഭവിച്ച് അവ അപകടകരകാരികളാകുമോയെന്നും ആർക്കും മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. രണ്ടാം തരംഗം ചെങ്കുത്തായ മലയായിരുന്നെങ്കിൽ മൂന്നാം തരംഗം വലിയ കുന്നായിരിക്കാമെന്നും അവർ പറഞ്ഞു.

ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നു, കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദിയെന്ന് നടി യാഷികജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നു, കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദിയെന്ന് നടി യാഷിക

'അന്ന് എനിക്ക് വേണ്ടി ബിഗ് ബോസ് ഷോ സംഘാടകരോട് കലഹിച്ചത് നിങ്ങൾ കല്ലെറിയുന്ന സാബുമോനാണ്';അഞ്ജലി'അന്ന് എനിക്ക് വേണ്ടി ബിഗ് ബോസ് ഷോ സംഘാടകരോട് കലഹിച്ചത് നിങ്ങൾ കല്ലെറിയുന്ന സാബുമോനാണ്';അഞ്ജലി

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

ദില്ലി വീണ്ടും ഞെട്ടലിൽ; ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ദഹിപ്പിച്ചു, അറസ്റ്റ്ദില്ലി വീണ്ടും ഞെട്ടലിൽ; ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ദഹിപ്പിച്ചു, അറസ്റ്റ്

English summary
Covid; Gangdeep Kang says criticism against Kerala is unnecessary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X