കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭയപ്പെടേണ്ടതില്ല; ഇന്ത്യയില്‍ സമൂഹവ്യാപനമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രവും ഡബ്ലൂഎച്ച്ഓയും

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നെന്ന് ഐസിഎംആര്‍ പഠനം തള്ളി ലോകാരോഗ്യ സംഘടനയും കേന്ദ്ര ആരോഗ്യ മന്ത്രാലയും. രാജ്യത്ത് കോവിഡ് 19 ന്‍റെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. നിലവില്‍ ഭയപ്പെടേണ്ട ആവശ്യമില്ല, ജാഗ്രതയോടെയും കരുതലോടെയും ഇരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വ്യാഴാഴ്ച നടത്തിയ 16002 പരിശോധനകളില്‍ 2 ശതമാനം മാത്രമാണ് പോസിറ്റീവായി മാറിയത്. സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, വലിയതോതില്‍ രോഗം ബാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ ധാരാളം ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്നതിനാല്‍ ലോക്ക്ഡൗണിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചേ അവ നടത്താവൂ എന്ന് ആഭ്യന്തര മന്ത്രാലയവും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 corona

ഐസിഎംആര്‍ ചൂണ്ടിക്കാട്ടിയ കണക്ക് സമൂഹവ്യാപനത്തിന് പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നത്. തങ്ങളുടെ റിപ്പോര്‍ട്ടിലെ പിശക് തിരുത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പ്രതിനിധി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. ഇന്ത്യയില്‍ ചിലയിടങ്ങളിലെങ്കിലും കോവിഡ് ബാധ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഐസിഎംആര്‍ നടത്തിയ പഠനം സൂചിപ്പിച്ചിരുന്നത്. ഫെബ്രുവരി 15 നും ഏപ്രില്‍ രണ്ടിനുമിടയിലെ കാലയളവില്‍ 5911 സാമ്പിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് നടത്തിയിരുന്നത്. ഇതില്‍ 104 എണ്ണം പോസിറ്റീവ് കേസ് ആയിരുന്നു.

20 സംസ്ഥാനങ്ങളിലെ 52 ജില്ലകളില്‍ നിന്ന് ശേഖരിച്ച് സാമ്പിളുകളായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് സാമൂഹിക വ്യാപന സൂചനകള്‍ ഇല്ലെന്നായിരുന്നു ഐസിഎംആര്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത തെളിയിക്കുന്ന കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായിരുന്നു ആശങ്ക ഉയര്‍ത്തുന്നത്.

തീവ്രമായ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെയായിരുന്ന ഐസിഎംആര്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. മാര്‍ച്ച് 14 ന് മുമ്പ് ഇത്തരത്തില്‍ പരിശോധന നടത്തിയ ആരിലും വൈറസ് ബാധ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് മാര്‍ച്ച് 15 നും 21നും ഇടയില്‍ 106 പേരില്‍ നടത്തിയ പഠനത്തില്‍ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലും കേസുകളില്‍ വലിയ വര്‍ധനവാണ് ഐസിഎംആര്‍ നടത്തിയ പഠനത്തിലുണ്ടായത്. ഇതില്‍ 40 ശതമാനം പോസിറ്റിവ് കേസുകളിലും സമ്പര്‍ക്കം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

English summary
Govt and who says No Community Transmission in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X