ടിപിആർ അഞ്ച് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ വലിയ പരിപാടികൾ പാടില്ല:കൊവിഡ് മാർഗ്ഗനിർദേശം പുതുക്കി കേന്ദ്രം
ദില്ലി: രാജ്യത്ത് ഉത്സവസീസൺ വരുന്നതിന് മുന്നോടിയായി കൊവിഡ് മാർഗ്ഗനിർദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലെ കൊവിഡിന്റെ രണ്ടാം തരംഗം ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും അതിനാൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിൽ വിമർശനമുന്നയിച്ചാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ രംഗത്തെത്തിയിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ വർധിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഉത്സവസീസണായ നവംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പാലിക്കേണ്ട വിശദമായ മാർഗ്ഗനിർദേശങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. 2021 സെപ്തംബർ 21നാണ് കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച കത്ത് കൈമാറിയിട്ടുള്ളത്.

കണ്ടെയ്ൻമെന്റ് സോണുകളിലും പ്രദേശങ്ങളിലും 5% ത്തിൽ കൂടുതൽ കേസുകൾ പോസിറ്റീവിറ്റി റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിലും ആളുകളുടെ കൂടിച്ചേരലുകൾ ഒത്തുചേരലുകൾ ഒഴിവാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി 5 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മുൻകൂർ അനുമതിയോടെ പരിമിതമായ ആളുകളുടെ കൂടിച്ചേരൽ അനുവദിക്കും.
ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ കൊവിഡിന്റെ രണ്ടാം തരംഗ വ്യാപനം രൂക്ഷമായതോടെ കോവിഡ് മരണങ്ങളിലും കേസുകളിലും കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികൾക്കും മെഡിക്കൽ ഓക്സിജനുമായി ആളുകൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതിനാൽ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ വ്യാപകമായി വിപുലീകരിച്ചിരുന്നു. മിക്ക സംസ്ഥാനങ്ങളും / കേന്ദ്രഭരണ പ്രദേശങ്ങളും കർശനമായ കോവിഡ് ലോക്ക്ഡൗണുകൾ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തിരുന്നു.
നിലവിൽ കൊവിഡ് കേസുകളും മരണങ്ങളും കുറഞ്ഞുവെങ്കിലും കേരളം, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വർദ്ധനവ് പ്രകടമാണ്. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള മൊത്തം കേസുകളിൽ 62.73% കേരളത്തിൽ നിന്നാണെന്നും രാജേഷ് ഭൂഷൺ പറഞ്ഞു, രാജ്യത്തുടനീളമുള്ള 33 ജില്ലകളിൽ 10% ത്തിലധികം പോസിറ്റിവിറ്റി നിരക്ക് ഉണ്ട്. എന്നിരുന്നാലും, കോവിഡ് -19 ന്റെ മൂന്നാമത്തെ തരംഗം ഉടൻ രാജ്യത്ത് എത്തുമെന്നാണ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. ഇത് കുട്ടികളെ കൂടുതൽ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതോടെ ഓരോ സംസ്ഥാനങ്ങളും അവരുടെ പീഡിയാട്രിക് ഹെൽത്ത് കെയർ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.












Click it and Unblock the Notifications