കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കം 16 സംസ്ഥാനങ്ങളില്‍ കൊവിഡ് കുതിക്കുന്നു; കേന്ദ്ര ആരോഗ്യമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്. എങ്ങും ഭീതി പരത്തുന്ന ഒരു രണ്ടാം തരംഗത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.

india

കര്‍ണാടക, കേരളം, തമിഴ്‌ നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവയടക്കം 16 സംസ്ഥാനങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന ട്രന്‍ഡാണ് കാണിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

'നോ എവിക്ഷന്'പിന്നിൽ ട്വിസ്റ്റ്? രമ്യയെ പുറത്താക്കാതിരുന്നത്? ബിഗ് ബോസ് ടീം ഇങ്ങനെ ചിന്തിച്ചാൽ..കുറിപ്പ്'നോ എവിക്ഷന്'പിന്നിൽ ട്വിസ്റ്റ്? രമ്യയെ പുറത്താക്കാതിരുന്നത്? ബിഗ് ബോസ് ടീം ഇങ്ങനെ ചിന്തിച്ചാൽ..കുറിപ്പ്

മഹാരാഷ്ട്ര, ദില്ലി, ഉത്തര്‍പ്രദേശ്, ദില്ലി, ചത്തീസ്ഗഡ് എന്നി 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദിവസേനയുള്ള കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കൂടാതെ 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുണ്ടെന്നും 26 സംസ്ഥാനങ്ങളില്‍ പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തിന് മുകളിലാണെന്നും വ്യക്തമാക്കുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ കീഴിലാണ് രാജ്യമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 ഗുജറാത്തിൽ ബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്നു: പ്രത്യേക വാർഡ് സർജ്ജീകരിക്കാൻ കോർ കമ്മറ്റി നിർദേശം ഗുജറാത്തിൽ ബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്നു: പ്രത്യേക വാർഡ് സർജ്ജീകരിക്കാൻ കോർ കമ്മറ്റി നിർദേശം

ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയ കേസുകള്‍ 14 ദിവസത്തിന് ശേഷം 3.29 ലക്ഷമായി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,29,92,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.29 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് രാജ്യത്ത് മരിച്ചവരുടെ എണ്ണം 2,49,992 ലേക്കും എത്തിയിട്ടുണ്ട്. 3,876 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്.

എന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവുംഎന്താണ് ജറുസലേമില്‍ സംഭവിക്കുന്നത്? വീണ്ടും സംഘര്‍ഷമുണ്ടായത് എങ്ങനെ... ചരിത്രവും വര്‍ത്തമാനവും

51. 38 ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് കേസുകളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്തുള്ളത്. തിങ്കളാഴ്ച മുംബൈയില്‍ പുതിയ 1,794 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേ സമയം കഴിഞ്ഞ മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസുകളാണിത്. മഹാരാഷ്ട്രയ്ക്ക് ശേഷം കര്‍ണാടക, കേരളം, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary
Covid Increasing in 16 states including Kerala, Karnataka and TN Says, Union Ministry of Health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X