കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 20 ലക്ഷം കടന്ന് കൊവിഡ് രോഗികൾ; മോദി സർക്കാരിനെ കാണാനില്ലെന്ന് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് രോഗികൾ 20 ലക്ഷം കടന്നുവെന്നും എന്നാൽ മോദി സർക്കാരിനെ കാണാനില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ഇന്നലെയോടെ രാജ്യത്തെ കൊവിഡ് കേസുകൾ 20 ലക്ഷം കടന്നത്.

ഇന്ത്യയിൽ രോഗികൾ 10 ലക്ഷം കടന്നപ്പോൾ ഉള്ള മറ്റൊരു പോസ്റ്റും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. ജുലൈ 17 നായിരുന്നു രാഹുൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. ആഗസ്റ്റ് 10 ഓടെ കൊവിഡ് കേസുകൾ 20 ലക്ഷം ആകുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. കൊവിഡിനെ നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

page3-15

ഇന്ത്യയിൽ ഇതുവരെ 2,025,409 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ.11,514 പേര്‍ക്കാണ് ഇവിടെ കൊവിഡ് രോഗബാധ. ആന്ധ്രയാണ് രണ്ടാം സ്ഥാനത്ത് ഇന്നലെ മാത്രം 10,238 പേർക്കാണ് രോഹം. മൂന്നാം സ്ഥാനത്ത് തമിഴ്ടാണ്. തമിഴ്നാട്ടിൽ വ്യാഴാഴ്ച 5684 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6272 പേര്‍ രോഗ മുക്തി നേടി. 110 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം 1091 വൈറസ് ബാധിതർ ഇന്ന് വര്‍ധിച്ചു.

മോദിയേയും ബിജെപിയേയും 'പൊരിക്കാൻ' ദിവ്യ എത്തും? സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി!കോൺഗ്രസിനൊപ്പമെന്ന്മോദിയേയും ബിജെപിയേയും 'പൊരിക്കാൻ' ദിവ്യ എത്തും? സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി!കോൺഗ്രസിനൊപ്പമെന്ന്

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 19 കോടി കടന്നു. 19,026,182 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. 712,178 പേരാണ് മരിച്ചത്. 12,207,170 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചു. 6,106,834 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 65,414 പേരുടെ സ്ഥിതി ഗുരുതരമാണ്.ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 5,019,311 പേർക്കാണഅ രോഗം. 161,660 പേർക്കാണ് ജീവഹാനി സംഭവിച്ചത്. രണ്ടാമതുളള ബ്രസീലില്‍ 2,912,212 പേര്‍ക്കാണ് രോഗം.ഇതുവരെ 97,418 പേരാണ് മരിച്ചത്.

'രാക്ഷസി'ക്ക് എട്ടിന്റെ പണി; കുടുക്കിയത് നടനെതിരായ ട്രോൾ!! പിടിവീണത് ഇങ്ങനെ'രാക്ഷസി'ക്ക് എട്ടിന്റെ പണി; കുടുക്കിയത് നടനെതിരായ ട്രോൾ!! പിടിവീണത് ഇങ്ങനെ

രാജസ്ഥാനിൽ കോൺഗ്രസിനെ 'തുണച്ച്' ഹൈക്കോടതി!! താത്കാലിക ആശ്വാസം!! ബിജെപി നീക്കം പൊളിഞ്ഞു!!രാജസ്ഥാനിൽ കോൺഗ്രസിനെ 'തുണച്ച്' ഹൈക്കോടതി!! താത്കാലിക ആശ്വാസം!! ബിജെപി നീക്കം പൊളിഞ്ഞു!!

'ശ്രീധരൻ പിള്ളയ്ക്കും കൊവിഡ്,ഗുരുതര നിലയിൽ'; വ്യാജപ്രചരണവുമായി 'കാവിമണ്ണ്', കുടുങ്ങും'ശ്രീധരൻ പിള്ളയ്ക്കും കൊവിഡ്,ഗുരുതര നിലയിൽ'; വ്യാജപ്രചരണവുമായി 'കാവിമണ്ണ്', കുടുങ്ങും

English summary
Covid: India crossed 20 lakh cases , Rahul gandhi slams Modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X