കൊവിഡ് പ്രതിസന്ധി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കിലേക്ക്
ദില്ലി; കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2020 ൽ ഇന്ത്യൻ സമ്പദ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുമെന്ന് ഐഎംഎഫ്. വളർച്ച 4.5 ശതമാനമായി ചുരുങ്ങുമെന്നാണ് ഐഎംഎഫ്. പ്രവചനം അതേസമയം 2021 വളർച്ച കൈവരിക്കാൻ സാധിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ആറ് ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
2020 ൽ ആഗോള വളർച്ച 4.9 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. 2020 ഏപ്രിൽ മാസത്തിലെ ലോക സാമ്പത്തിക ഔട്ട്ലുക്ക് പ്രവചനത്തേക്കാളും 1.9 ശതമാനം കുറവാണിത്. മുൻപൊരിക്കലും ഉണ്ടായിട്ടാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ലോകരാജ്യങ്ങൾ അഭിമുഖീകരിക്കുന്നതെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.

2020 ന്റെ ആദ്യ പകുതിയിൽ പ്രവിച്ചതിനെക്കാൾ കടുത്ത ആഘാതമാണ് കൊവിഡിൻറെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗം നേരിട്ടത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ ക്രമാനുഗതമായ വളർച്ച സംഭവിക്കുന്നുണ്ട്. 2021 ൽ ആഗോള വളർച്ച 5.4 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏറെ നാൾ നീണ്ടു നിന്ന് ലോക്ക് ഡൗണും പ്രതീക്ഷതിനേക്കാൾ മന്ദഗതിയിലുള്ള വളർച്ചയുമാണ് ഇന്ത്യയിൽ പ്രതിസന്ധിയ്ക്ക് വഴിവെച്ചിരിക്കുന്നതെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
1961 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നിരുന്നാലും, ആറ് ശതമാനം വളർച്ചയോടെ 2021 ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 4.2 ശതമാനമായിരുന്നു.2020 ഏപ്രിലിൽ നടത്തിയ പ്രവചനത്തിൽ 6.4 ശതമാനം വളർച്ച ഇന്ത്യക്കുണ്ടാവുമെന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചത്.
കൊവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയെ വലിയ ലോക്ക് ഡൗണിലേക്കാണ് തള്ളിവിട്ടത്. വിവിധ രാജ്യങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് വൈറസ് വ്യാപനം കുറയ്ക്കുന്നതിനും അതുവഴി ജീവൻ രക്ഷിക്കുന്നതിനും സഹായിച്ചിട്ടുണ്ടെങ്കിലും മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശകരമായ അവസ്ഥയിലേക്കാണ് സമ്പദ് വ്യവസ്ഥയെ തള്ളിവിട്ടത്. 75 ശതമാനത്തിലധികം രാജ്യങ്ങളും ഇപ്പോൾ വീണ്ടെടുക്കലിന്റെ പാതയിലാണ്. അതേസമയം കൊവിഡിന് കൃത്യമായ വാക്സിൻ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ എത്ര മാത്രം എളുപ്പത്തിൽ വീണ്ടെടുക്കൽ സാധ്യമാകുമെന്ന് പ്രവചിക്കാൻ ആവില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ഉല്‍പാദന മേഖലകളേക്കാള്‍ സേവന മേഖലയെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications