കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിസന്ധി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കിലേക്ക്

Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2020 ൽ ഇന്ത്യൻ സമ്പദ്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുമെന്ന് ഐഎംഎഫ്. വളർച്ച 4.5 ശതമാനമായി ചുരുങ്ങുമെന്നാണ് ഐ‌എം‌എഫ്. പ്രവചനം അതേസമയം 2021 വളർച്ച കൈവരിക്കാൻ സാധിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ആറ് ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

2020 ൽ ആഗോള വളർച്ച 4.9 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. 2020 ഏപ്രിൽ മാസത്തിലെ ലോക സാമ്പത്തിക ഔട്ട്​ലുക്ക്​ പ്രവചനത്തേക്കാളും 1.9 ശതമാനം കുറവാണിത്. മുൻപൊരിക്കലും ഉണ്ടായിട്ടാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ലോകരാജ്യങ്ങൾ അഭിമുഖീകരിക്കുന്നതെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.

 economy-28-

2020 ന്റെ ആദ്യ പകുതിയിൽ പ്രവിച്ചതിനെക്കാൾ കടുത്ത ആഘാതമാണ് കൊവിഡിൻറെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗം നേരിട്ടത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ ക്രമാനുഗതമായ വളർച്ച സംഭവിക്കുന്നുണ്ട്. 2021 ൽ ആഗോള വളർച്ച 5.4 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏറെ നാൾ നീണ്ടു നിന്ന് ലോക്ക് ഡൗണും പ്രതീക്ഷതിനേക്കാൾ മന്ദഗതിയിലുള്ള വളർച്ചയുമാണ് ഇന്ത്യയിൽ പ്രതിസന്ധിയ്ക്ക് വഴിവെച്ചിരിക്കുന്നതെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.

1961 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നിരുന്നാലും, ആറ് ശതമാനം വളർച്ചയോടെ 2021 ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 4.2 ശതമാനമായിരുന്നു.2020 ഏപ്രിലിൽ നടത്തിയ പ്രവചനത്തിൽ 6.4 ശതമാനം വളർച്ച ഇന്ത്യക്കുണ്ടാവുമെന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചത്.

കൊവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയെ വലിയ ലോക്ക് ഡൗണിലേക്കാണ് തള്ളിവിട്ടത്. വിവിധ രാജ്യങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് വൈറസ് വ്യാപനം കുറയ്ക്കുന്നതിനും അതുവഴി ജീവൻ രക്ഷിക്കുന്നതിനും സഹായിച്ചിട്ടുണ്ടെങ്കിലും മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശകരമായ അവസ്ഥയിലേക്കാണ് സമ്പദ് വ്യവസ്ഥയെ തള്ളിവിട്ടത്. 75 ശതമാനത്തിലധികം രാജ്യങ്ങളും ഇപ്പോൾ വീണ്ടെടുക്കലിന്റെ പാതയിലാണ്. അതേസമയം കൊവിഡിന് കൃത്യമായ വാക്സിൻ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ എത്ര മാത്രം എളുപ്പത്തിൽ വീണ്ടെടുക്കൽ സാധ്യമാകുമെന്ന് പ്രവചിക്കാൻ ആവില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ഉല്‍പാദന മേഖലകളേക്കാള്‍ സേവന മേഖലയെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു.

 അമിത് ഷായും നദ്ദയും ഇടപെട്ടു; മണിപ്പൂര്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു, എന്‍പിപി പിന്തുണ തുടരും അമിത് ഷായും നദ്ദയും ഇടപെട്ടു; മണിപ്പൂര്‍ സര്‍ക്കാര്‍ രക്ഷപ്പെട്ടു, എന്‍പിപി പിന്തുണ തുടരും

സർക്കാർ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല, ഇന്ന് വരുന്നത് 14,058 പ്രവാസികൾ: മുഖ്യമന്ത്രിസർക്കാർ ഒരു വിമാനത്തിന്റെ യാത്രയും മുടക്കിയിട്ടില്ല, ഇന്ന് വരുന്നത് 14,058 പ്രവാസികൾ: മുഖ്യമന്ത്രി

കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കാന്‍ ഡിജിപിയുടെ നിർദ്ദേശംകൊവിഡ് വ്യാപനം വർദ്ധിക്കുന്നു; മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കാന്‍ ഡിജിപിയുടെ നിർദ്ദേശം

English summary
Covid; indian economy to contract by 4.5 in 2020, predicts IMF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X