കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്;അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് വീണ്ടും നീട്ടി

Google Oneindia Malayalam News

ദില്ലി; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്കുള്ള വിലക്ക് വീണ്ടും നീട്ടി. നവംബർ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം എയർബബിൾ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിലേക്കുള്ള സർവ്വീസുകൾ തുടരുമെന്നും ഡിജിസിഎ പ്രസ്താവനയിൽ അറിയിച്ചു.

flight service

യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ്,ജപ്പാൻ, ബഹ്റൈൻ, അഫ്ഗാനിസ്ഥാൻ, ഒമാൻ, ഖത്തർ, നൈജീരിയ, യുക്രെയിൻ, ബംഗ്ലാദേശ്,മാലിദ്വീപ് എന്നിവയുൾപ്പെടെ 18 ഓളം രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറുകൾ രൂപീകരിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു എയർ ബബിൾ ഉടമ്പടി പ്രകാരം, പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങൾ അവരുടെ പ്രദേശങ്ങൾക്കിടയിൽ അവരുടെ എയർലൈൻസിന് പ്രവർത്തിപ്പിക്കാൻ കഴിയും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കും തിരിച്ചുമുള്ള അന്തരാഷ്ട്ര വിമാന സര്‍വീസുകൾക്ക് മാർച്ച് 23 മുതലാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ജുലൈ മുതൽ വന്ദേ ഭാരത് മിഷന് കീഴിലും എയർ ബബിൾ പദ്ധതിയിലും മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചും സർവ്വീസുകൾ ആരംഭിച്ചിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയ ആഭ്യന്തര സർവ്വീസിന് മെയ് 25 മുതലാണ് അനുമതി നൽകിയത്.

സ്ത്രീയുടെ വീട്ടുപടിക്കൽ മൂത്രമൊഴിച്ചതിന് ആരോപണവിധേയനായ എബിവിപി നേതാവ് എയിംസ് മധുര ബോര്‍ഡില്‍സ്ത്രീയുടെ വീട്ടുപടിക്കൽ മൂത്രമൊഴിച്ചതിന് ആരോപണവിധേയനായ എബിവിപി നേതാവ് എയിംസ് മധുര ബോര്‍ഡില്‍

 സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കൊവിഡ് , 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 27 കൊവിഡ് മരണം കൂടി സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കൊവിഡ് , 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 27 കൊവിഡ് മരണം കൂടി

'ശങ്കരാഭരണം ഭാരമായോ സഖാവേ?';ശിവശങ്കരന്റെ കസ്റ്റഡിയിൽ പിണറായിയെ ട്രോളി മുരളീധരൻ'ശങ്കരാഭരണം ഭാരമായോ സഖാവേ?';ശിവശങ്കരന്റെ കസ്റ്റഡിയിൽ പിണറായിയെ ട്രോളി മുരളീധരൻ

English summary
Covid: International air service ban extended again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X