കൊവിഡ്; അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഇനിയും വൈകും..വിലക്ക് ഡിസംബർ 31 വരെ നീട്ടി
ദില്ലി; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്കുള്ള വിലക്ക് വീണ്ടും നീട്ടി.ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തേ നവംബർ 30 വരെയാണ് സർവ്വീസുകൾ റദ്ദാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. അതേ സമയം ഉത്തരവ് അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമല്ല.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കും തിരിച്ചുമുള്ള അന്തരാഷ്ട്ര വിമാന സര്‍വീസുകൾക്ക് മാർച്ച് 23 മുതലാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ജുലൈ മുതൽ വന്ദേ ഭാരത് മിഷന് കീഴിലും എയർ ബബിൾ പദ്ധതിയിലും മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചും സർവ്വീസുകൾ ആരംഭിച്ചിരുന്നു.ഇവയ്ക്ക് വിലക്കുകൾ ബാധകമാകില്ലെന്നുംഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.ലോക്ക് ഡൗണിനെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയ ആഭ്യന്തര സർവ്വീസിന് മെയ് 25 മുതലാണ് അനുമതി നൽകിയത്.
റഡോണയുടെ ചുംബനവും അന്നത്തെ നൃത്തവും ഓര്‍ത്തെടുത്ത് രഞ്ജിനി ഹരിദാസ്; കറുത്ത മുടിക്കാരിയായ കാമുകി!
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണെങ്കിലും ശൈത്യകാലത്തിലേക്ക് കടക്കുന്നതോടെ രണ്ടാം തരംഗത്തിന് സാധ്യത ഉണ്ടെന്ന വിലയിരുത്തലുകൾ ഉണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും വിലക്ക് നീട്ടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വേറിട്ട കളിക്ക് ബിജെപി;തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിയും ഷായും, ഹൈദരാബാദ് പിടിക്കും
രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്നു, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുളള പ്രക്ഷോഭമെന്ന് ഐസക്