കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ദൈവത്തിന്റെ പ്രവൃത്തി, സമ്പത്ത് വ്യവസ്ഥ പ്രതിസന്ധി നേരിടുമെന്നും നിർമ്മല സീതാരാമൻ

Google Oneindia Malayalam News

ദില്ലി; കൊറോണ വൈറസിന്റെ രൂപത്തിൽ ദൈവത്തിൻറെ അസാധാരണമായ പ്രവൃത്തിയെയാണ് സാമ്പത്തിക രംഗം നേരിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്നും അവർ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഈ വർഷം അസാധാരണമായ ഒരു സാഹചര്യമാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ദൈവത്തിന്റെ പ്രവൃത്തിയാണ് നമ്മൾ നേരിടുന്നത്. അത് സാമ്പത്തിക മേഖലയെ തളർത്തും. എന്നാൽ അതിന്റെ ആഘാതം എത്രത്തോളമായിരിക്കുമെന്നത് പറയാൻ സാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. ജി എസ് ടി നഷ്ടപരിഹാര സെസ് വരുമാനത്തിൽ നടപ്പു സാമ്പത്തിക വർഷത്തിൽ 2.35 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

nirmala

കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ അനുസരിച്ച്, നടപ്പു സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി ഇനത്തിൽ 3 ലക്ഷം കോടി രൂപയാണ് നൽകേണ്ടത്. ഇതുവരെ 65000 കോടി മാത്രമാണ് ജിഎസ്ടി സെസ് പിരിച്ചത്. അതിൽ 2.35 ലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 97000 കോടി രൂപയുടേത് ജിഎസ്ടി നഷ്ടവും ബാക്കി കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ഫലവുമാണ്.

വരുമാനം കുറഞ്ഞിട്ടും ഈ സാമ്പത്തികവർഷം മാർച്ചിൽ 13,806 കോടി രൂപ ഉൾപ്പെടെ 2020 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 1.65 ലക്ഷം കോടി രൂപയാണ് നൽകിയത്.
കോവിഡ് മൂലമുണ്ടായ കുറവ് പരിഹരിക്കുന്നതിന് നികുതി ഉയർത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധികൾക്കിടെ കേന്ദ്രം പണം നൽകാത്ത സാഹചര്യം സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തിയതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇന്നത്തെ യോഗം. ലോക്ക് ഡൗണായതിനാൽ നഷ്ടപരിഹാരം നൽകാനായി ഏര്‍പ്പെടുത്തിയ സെസിൽ നിന്ന് വരുമാനം കിട്ടിയില്ലെന്നാണ് കേന്ദസർക്കാർ നിലപാട്.

ജിഎസ്ടി നഷ്ടപരിഹാരത്തിന് റിസര്‍വ് ബാങ്ക് വഴി വായ്പ ലഭ്യമാക്കാമെന്ന് യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിച്ചു. രണ്ട് നിർദ്ദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് മുൻപിൽ വെച്ചിരിക്കുന്നത്. റിസർവ്വ് ബാങ്ക് വഴി ഞങ്ങൾ സൗകര്യമൊരുക്കാം. ഇത് സംബന്ധിച്ച് തിരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് ഏഴ് ദിവസം അനുവദിച്ചിട്ടുണ്ട്. പിന്നാലെ ജിഎസ്ടിയെ കുറിച്ച് യോഗം ചേരാം. അതിന് ശേഷം തിരുമാനമെടുക്കാം. രണ്ട് പ്രതിമാസ പേയ്‌മെന്റുകളാണ് ഈ വർഷം വൈകുന്നത്. ഞങ്ങൾക്ക് ഈ വർഷത്തെ സാവകാശം മാത്രമേ ആവശ്യമുള്ളു. അടുത്ത വർഷം ഏപ്രിലിൽ ജിഎസ്ടി കൗൺസിലിന് പേയ്‌മെന്റുകൾ വീണ്ടും പരിശോധിക്കാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.

ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ജിഎസ്ടി കുടിശിക നൽകാൻ കേന്ദ്രത്തിന് നിയമപരമായ ബാധ്യതയുണ്ടെന്ന് പറഞ്ഞു.നികുതി പിരിവിൽ കുറവുണ്ടെങ്കിൽ അത്തരം ബാധ്യതയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ജനം ചാനൽ പ്രതീക്ഷ, ജനം ടിവിയെ കുറിച്ചുള്ള സുരേന്ദ്രന്റെ പോസ്റ്റ് കുത്തിപൊക്കി സോഷ്യൽമീഡിയജനം ചാനൽ പ്രതീക്ഷ, ജനം ടിവിയെ കുറിച്ചുള്ള സുരേന്ദ്രന്റെ പോസ്റ്റ് കുത്തിപൊക്കി സോഷ്യൽമീഡിയ

English summary
Covid Is An Act Of God Says Nirmala Sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X