രാജ്യത്ത് കൊവിഡ് കുറയുന്നു..പ്രതിദിന കേസുകൾ ഒരു ലക്ഷത്തിൽ താഴെ.. 63 ദിവത്തിന് ശേഷം
ദില്ലി; രാജ്യത്ത് പുതിയ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ.63 ദിവസത്തിനുശേഷമാണ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 66 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് 13,03,702 ആയി.
കഴിഞ്ഞ 24 മണിക്കൂറില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 97,907-ന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 1,82,282 പേരാണ് രോഗമുക്തരായത് .രാജ്യത്ത് ഇതുവരെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,73,41,462 ആയി.
കേരളത്തിന് ആശ്വാസം: സിംഗപ്പൂരില്‍ കൊച്ചിയില്‍ ഓക്‌സിജന്‍ എത്തി- ചിത്രങ്ങള്‍ കാണാം

തുടര്‍ച്ചയായ 26-ാം ദിവസവും പ്രതിദിന രോഗമുക്തര്‍ പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്.രോഗമുക്തി നിരക്ക് വര്‍ധിച്ച് 94.29ശതമാനം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 5.94ശതമാനമാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.62%, തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും പത്തു ശതമാനത്തില്‍ താഴെയാണ്.പരിശോധനകളും വർധിച്ചിട്ടുണ്ട്. 36.8 കോടി സാമ്പികളുകളാണ് പരിശോധിച്ചത്.ദേശീയതലത്തില്‍ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതിനകം 23.61 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications