കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങളേക്കാള്‍ കൊവിഡ് വ്യാപിക്കുന്നത് നഗരങ്ങളിലെ ചേരി, ചേരിയിതര മേഖലകളിലെന്ന് ഐസിഎംആര്‍ സര്‍വെ

Google Oneindia Malayalam News

ദില്ലി: ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച രാജ്യത്തെ നഗരങ്ങളിലെ ചേരി, ചേരി ഇതര പ്രദേശങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതല്‍ ശക്തമായരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ മെഡിക്കല്‍ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആര്‍) രണ്ടാമത് സെറോ സര്‍വീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു മന്ത്രാലയത്തിന്‍റെ പ്രതികരണം. രാജ്യത്തെ വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും കൊറോണ വൈറസിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും സര്‍വെ പഠനം വ്യക്തമാക്കുന്നു.

ആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന്റെ പുതിയ സംഘടന; ലക്ഷ്യം ആർഎസ്എസിന് സമാനമായ കേഡർ സംവിധാനംആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന്റെ പുതിയ സംഘടന; ലക്ഷ്യം ആർഎസ്എസിന് സമാനമായ കേഡർ സംവിധാനം

2020 ഓഗസ്റ്റിൽ 10 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 15 പേരിൽ ഒരാൾക്ക് കോവിഡ് -19 പിടിപെട്ടേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 22 വരെ നടത്തിയ സർവേയിൽ 29,082 പേരിൽ 6.6 ശതമാനം പേർ നേരത്തെ വൈറസ് ബാധിച്ചതിന്‍റെ തെളിവുകൾ കാണിച്ചുവെന്ന് ഐസിഎംആർ ഡിജി ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

 coronavirus

"ജനസംഖ്യയുടെ വലിയൊരു ഭാഗം ഇനിയും രോഗികളാവാന്‍ സാധ്യതയുള്ളതിനാൽ, പ്രതിരോധത്തിലെ പാളിച്ചകള്‍ ഒഴിവാക്കണം, 5 ടി തന്ത്രം (ടെസ്റ്റ്, ട്രാക്ക്, ട്രേസ്, ട്രീറ്റ് ടെക്നോളജി) നമ്മള്‍ പാലിക്കേണ്ടതുണ്ട്," ഡോ. ഭാർഗവ പറഞ്ഞു. അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം 61 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,589 പുതിയ കേസുകളും 776 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 9,47,576 സജീവ കേസുകൾ ഉൾപ്പെടെ 61,45,292 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 51,01,398 പേർ സുഖം പ്രാപിച്ചു,

ഇതുവരേയുള്ള കൊവിഡ് മരണസംഖ്യ 96,318 ആണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിക്കുന്നു. അതേസമയം, 2021 ൽ ഇന്ത്യയ്ക്കും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കുമായി 100 ദശലക്ഷം കോവിഡ് -19 വാക്സിൻ ഡോസുകൾ അധികമായി ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) അറിയിച്ചിട്ടുണ്ട്.

കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി , രണ്ട് ലക്ഷം രൂപയുടെ നഷ്ടം ; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടത്കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി , രണ്ട് ലക്ഷം രൂപയുടെ നഷ്ടം ; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടത്

 കോട്ടയത്ത് കൂടുതൽ സീറ്റുകൾ , ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം , പിടി മുറുക്കാൻ ജോസഫും കോട്ടയത്ത് കൂടുതൽ സീറ്റുകൾ , ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം , പിടി മുറുക്കാൻ ജോസഫും

 കോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല , വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളി കോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല , വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളി

English summary
covid is more prevalent in rural slums and non-slum areas than in villages, says ICMR survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X