കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിലെ ഗ്രാമങ്ങളിൽ പിടിമുറുക്കി കൊവിഡ്, ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ അതിഭീകരമാം വിധം കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യസംവിധാനം പൂര്‍ണമായും തകര്‍ന്നതോടെ ആളുകള്‍ ഭീതിയിലാഴ്ന്നിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കാണ്‍പൂര്‍ ജില്ലയിലെ ഭദ്രാസ് ഗ്രാമത്തില്‍ ഏപ്രിലില്‍ 20 ആളുകള്‍ മരണപ്പെടുകയുണ്ടായി. ഇവരില്‍ ആരെയും പരിശോധന നടത്താത്തത് കൊണ്ട് തന്നെ കൊവിഡ് മരണമാണോ എന്ന് പോലും പറയാനാകില്ലെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളിലുളളത് ചുരുക്കം ആശുപത്രികള്‍ മാത്രമാണ്. ഇവിടങ്ങളിലാകട്ടെ പരിശോധനാ സംവിധാനങ്ങള്‍ ശുഷ്‌കം. കൊവിഡിനെ പ്രതിരോധിക്കാന്‍ ഇവിടങ്ങളിലെ ആരോഗ്യസംവിധാനത്തിന് കാര്യമായൊന്നും ചെയ്യാനില്ലാത്ത പശ്ചാത്തലത്തില്‍ ആളുകള്‍ രക്ഷയ്ക്ക് വേണ്ടി മതത്തേയും വിശ്വാസങ്ങളേയും ആശ്രയിക്കുന്ന കാഴ്ചയാണ് യുപിയിലെങ്ങും എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

covid

Recommended Video

cmsvideo
Rana Ayyub Shares Video Of Dead Bodies In Kanpur Amid Covid19

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

ഈതവ ജില്ലയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഇവിടെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായ ബിആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളികള്‍ കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യില്ലെന്ന് വ്യക്തമാക്കിയതോടെ ശുചിമുറികള്‍ അടച്ചിട്ടിരിക്കുന്നു. ഇതോടെ രോഗികള്‍ക്കും മറ്റുളളവര്‍ക്കും ആശുപത്രിക്ക് സമീപത്ത് തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വരുന്ന അവസ്ഥയാണെന്ന് ഇന്ത്യ ടുഡെ പറയുന്നു. ആശുപത്രി വാര്‍ഡുകള്‍ മാലിന്യം നിറഞ്ഞിരിക്കുന്നു. ആളുകള്‍ വാര്‍ഡുകളുടെ വാതില്‍ക്കല്‍ അടക്കം കിടക്കുന്ന അവസ്ഥ. ആശുപത്രി അധികൃതരോ മെഡിക്കല്‍ ജീവനക്കാരോ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നത്..

ആരോഗ്യസംവിധാനങ്ങള്‍ തുണയ്ക്കാത്ത പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനകളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും തിരിഞ്ഞിരിക്കുകയാണ് ഗ്രാമീണര്‍. മഹാരാജ് ഗഞ്ച് ഗ്രാമത്തില്‍ ആളുകള്‍ 9 ദിവസത്തെ പ്രാര്‍ത്ഥനാ പരിപാടി ആരംഭിച്ചിരിക്കുകയാണ്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും സ്ത്രീകളും പുരുഷന്മാരും ഇവിടെ നിന്ന് ദുര്‍ഗാ ക്ഷേത്രത്തില്‍ പോയി കൊവിഡ് മുക്തിക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുകയാണ്. ദൈവത്തെ കണ്ടിട്ടില്ലെങ്കിലും തങ്ങള്‍ക്ക് വിശ്വാസമുണ്ട്, ഈ പ്രാര്‍ത്ഥന പൂര്‍ത്തിയാകുന്നതോടെ കൊറോണ പോകും എന്നാണ് സ്ത്രീകളിലൊരാളുടെ പ്രതികരണം.

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

English summary
Covid is spreading in rural areas of Uttar Pradesh and health care system struggles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X